പാമ്പാടി: ദേശീയപാത 183ല്‍ പാമ്പാടിക്കടുത്ത് നെടുങ്കുഴി ആര്‍ഐടി ജംങ്ഷന് സമീപം ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്.
ഇന്നലെ രാവിലെ 6.45നാണ് അപകടം. മുക്കൂട്ടുതറയില്‍ നിന്ന് കോട്ടയത്തേക്ക് പോയ സ്വകാര്യബസ് ടോറസിനെ മറികടക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസുമായി ഇടിക്കുകയായിരുന്നു.
പാമ്പാടിയില്‍ നിന്നും എത്തിയ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
















