ചങ്ങനാശ്ശേരി: ഫാത്തിമാപുരം എസ്എച്ച്ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 19-ാമത് മാര്‍ മാത്യു കാവുകാട്ട് മെമ്മോറിയല്‍ ഇന്റര്‍ സ്‌കൂള്‍ വോളിബോള്‍,ഏഴാമത് എസ്എച്ച്്് ട്രോഫി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍, ഒന്നാമത്്് അഖില കേരള എസ്്്എച്ച്്് ട്രോഫി ഹാന്‍ഡ്്്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമായി. മൂന്ന്്് സ്‌റ്റേഡിയങ്ങളിലായി ഒരേ സമയം നടക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ പ്രമുഖരായ അമ്പതിലധികം സ്‌കൂള്‍ ടീമുകളാണ് പങ്കെടുക്കുന്നത്. വോളിബോള്‍ ടൂര്‍ണമെന്റില്‍ പ്രഥമ മത്സരത്തില്‍ പാലിശ്ശേരി എസ്എന്‍ഡിപിയെ തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ക്ക് തിരുവനന്തപുരം ജി.വി.രാജ പരാജയപ്പെടുത്തി.സ്‌കോര്‍ 25-21,25-19,25-20. വോളിബോള്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ പിറവം സെന്റ് ജോസഫ് വിജയിച്ചു.തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് ചേര്‍ത്തല ഗവ.ഹയര്‍ സെക്കണ്ടറിയെയാണ് പിറവം തോല്പിച്ചത്.സ്‌കോര്‍ 25-18,25-11. ഒന്നാമത്് ഹാന്‍ഡ്്്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ എസ്്്.എച്ച്്് സെമിഫൈനലില്‍ പ്രവേശിച്ചു. ബ്ാസ്‌കറ്റ്് ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി മോര്‍കുളങ്ങര എ.കെ.എമ്മിനെ പരാജയപ്പെടുത്തി.ആദ്യദിന മത്സരത്തില്‍ ഏറ്റുമാനൂര്‍ മംഗളം പബ്ലിക് സ്‌കൂള്‍,ചമ്പക്കുളം ഫാ.തോമസ്് പോരൂക്കര പബ്ലിക് സ്‌കൂള്‍ കുര്യനാട് സെന്റ്്്് ആന്‍സ്്് സ്‌കൂളുകള്‍ വിജയിച്ചു.
പെണ്‍കുട്ടികളുടെ പ്രഥമ മത്സരത്തില്‍ ആലപ്പുഴ സെന്റ്്് ജോസഫ്് ഏറ്റുമാനൂര്‍ മംഗളം പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി.
















