കടുത്തുരുത്തി: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ യുഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ സ്ഥാനമോഹികളുടെ പടതന്നെ രംഗത്തിറങ്ങിയിരുന്നു. എല്ലാ വാര്‍ഡകളിലും യുഡിഎഫിന്റെ രണ്ടുമൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതം പത്രിക നല്‍കിയിട്ടുണ്ട്. മിക്ക സീറ്റുകളിലും റിബല്‍ മത്സരം നടക്കുന്നുണ്ട്.
മാഞ്ഞൂര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡ് നമ്പ്യാകുളത്ത് കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും തമ്മിലും മത്സരിക്കുന്നു. കോണ്‍ഗ്രസിലെ മേഴ്‌സിമോള്‍ കൈപ്പത്തി ചിഹ്നത്തിലും കേരളകോണ്‍ഗ്രസിലെ സൂസന്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ആരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്ന് പറയാന്‍ ഇതേവരെ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.
ബിജെപി സ്ഥാനാര്‍ത്ഥി ബീന.സി.പി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലീസ് ദേവസ്യ എന്നിവരും മത്സരത്തിനുണ്ട്.
















