വൈക്കം.നഗരസഭയിലും പഞ്ചായത്തുകളിലും താമര വിരിയുമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭ ചെയര്‍മാനുമായിരുന്ന നരസിംഹ നായിക് പറഞ്ഞു.തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടു ജന്മനഭൂമിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോള്‍ നാടെങ്ങും ബിജെപി തരങ്കമാണ്.നഗരസഭയിലെ അഴിമതിതിയും കൊടുകാര്യസ്ഥതയും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
വികസനം തൊട്ടുതീണ്ടാത്ത സത്യാഗ്രഹ ഭൂമിയില്‍ ഭരണമാറ്റം അനിവാര്യമാണ്.1962 മുതല്‍ 69 നഗരസഭയുടെ പിതാവായിരുന്ന അദ്ദേഹം വൈക്കം സത്യഗ്രഹത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഉദ്ഘാടനം ചെയ്ത വേദിയില്‍ അദ്ധ്യക്ഷ പദം അലങ്കരിച്ചിരുന്നു.വൈക്കത്തിന്‍ സാമൂഹ്യ സാംസ്‌കാരിക വേദിയില്‍ നിറസാന്നിദ്ധ്യമായ നരസിംഹ നായിക് വികസന മുന്നേറ്റത്തിനായി ബിജെപിയില്‍ അംഗത്വം എടുത്ത് നാടിന് മാതൃകയായിയിരുന്നു.
















