പിറവം: രാമമംഗലം പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന ജയ്‌മോള്‍ വില്‍സണ്‍ന് ഊരമന-പറബ്രക്കാട് പൗരസമിതി പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷാംഗങ്ങളും ചേര്‍ന്ന് ഊരമന-പറബ്രക്കാട് റോഡ് സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്ന് പൗരസമിതി പ്രസിഡന്റ് റോയി തോമസ് അറിയിച്ചു. ഊരമനയിലെ പുരാതന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ജയ്‌മോള്‍ വില്‍സണ്‍ കടമറ്റം സെന്റ് പീറ്റേഴ്‌സ് പള്ളി ഒന്നാംവാര്‍ഡ് കുടുംബയൂണിറ്റ് ജോ.സെക്രട്ടറിയായും സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപികയായും പ്രവര്‍ത്തിച്ചുണ്ട്.
















