താമരശ്ശേരി: ബി.ജെ.പി പിന്തുണയോടെ എസ്.എന്‍.ഡി.പി.സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നാല് ചുങ്കം നോര്‍ത്ത്, ആറ് വെഴുപ്പൂര്‍ എന്നീ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളായ സുകുമാരന്‍ മാണിക്കോത്ത്, എ.എസ്.അമ്പിളി എന്നിവരുടെ വിജയത്തിനു വേണ്ടി ബി.ജെ.പി-എസ്.എന്‍.ഡി.പി.സംയുക്ത കണ്‍വന്‍ഷന്‍ ചുങ്കം വ്യാപാര ഭവനില്‍ ചേര്‍ന്നു. എസ്.എന്‍.ഡി.പി. യോഗം തിരുവമ്പാടി യൂണിയന്‍ വൈസ് പ്രസിഡന്റ് എം.കെ.അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തേവള്ളി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി- എസ്.എന്‍.ഡി.പി. നേതാക്കളായ അഡ്വ.അജിത്ത് കുമാര്‍, സുരേന്ദ്രന്‍ അമ്പായത്തോട്, കെ.ടി.രാമകൃഷ്ണന്‍, കെ.പി.രമേഷന്‍, വി.പി.രാജീവന്‍, വത്സന്‍ മേടോത്ത്, ടി.ആര്‍.സുമതി, അമൃതദാസ് തമ്പി, ഷബിന രാജീവ്, കെ.പി.ശിവദാസന്‍, സ്ഥാനാര്‍ത്ഥികളായ സുകുമാരന്‍ മാണിക്കോത്ത്, എ.എസ്.അമ്പിളി സംസാരിച്ചു.
ഇ.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഷൈജു തേറ്റാമ്പുറം സ്വാഗതവും സി.കെ.സന്തോഷ് നന്ദി പറഞ്ഞു.
















