കൊയിലാണ്ടി: നെല്ല്യാടി പാലത്തിന് കിഴക്ക് വശത്തായി കോയിത്തുമ്മല്‍ പ്രദേശത്ത് നിന്ന് 2000 ലിറ്റര്‍ വാഷ് പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തുന്നതിന് അല്‍പ്പം മുമ്പ് വാറ്റിലേര്പ്പെട്ടവര് സ്ഥലം വിട്ടിരുന്നു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രഹസ്യ നിര്‍ദ്ദേശം ലഭിച്ചതിനെതുടര്‍ന്ന് സി ഐ ആര് ഹരിദാസിന്റെ നേതൃത്വത്തിലുള്ള മഫ്തി സംഘമാണ് റെയ്ഡ് നടത്തിയത്. ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് കോയിത്തുമ്മല്‍ ഭാഗത്ത് ചാരായ വാറ്റ് സജീവമായതിനെ ദുടര്ന്നാണ് റെയ്ഡ്.
സിഐ യുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സന്തോഷ് കുമാര്‍ മമ്പാട്ടില്‍, ടി. പി. മോഹനകൃഷ്ണന്, ബിജു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: