കോഴിക്കോട്: വിദ്യാര്‍ത്ഥികളും പ്രമുഖ ശാസ്ത്രജ്ഞരുമായി നടത്തിയ അഭിമുഖ്യത്തോടെ സ്വാശ്രയ ഭാരത് രണ്ടാം ദിനം ശ്രദ്ധേയമായി കോഴിക്കോട്ജില്ലയിലെ 69 വിദ്യാലയങ്ങളില്‍ നിന്നുമായിതെരഞ്ഞെടുത്ത 1700 വിദ്യാര്‍ത്ഥികളാണ് ഇന്നലെ സ്വപ്ന നഗരയില്‍ പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിച്ചതും, ശാസ്ത്രജ്ഞരുടെ അനുഭവത്തില്‍ നിന്നും മാര്‍ഗ്ഗ ദര്‍ശനത്തില്‍ നിന്നും കൂടുതല്‍ ഊര്‍ജവും ആവേശവും സ്വാംശീകരിച്ചതും.സ്വദേശീ ശാസ്ത്രപ്രസ്ഥാനവും രാജ്യത്തെ മുന്‍നിര സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളും പങ്കെടുക്കുന്ന സ്വാശ്രയഭാരത് 2015 ആണ് വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാഭിമുഖ്യത്തെ കരുത്തുറ്റതാക്കിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ ഒരുക്കിയ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളെയും മറ്റും ആകര്‍ഷിക്കുന്നുണ്ട്.
പരിപാടിയില്‍, ഭാരതീയ സുഗന്ധ വിള ഗവേഷണസ്ഥാപനം ഡയറക്ടര്‍ ഡോ. എം. ആനന്ദരാജ് അധ്യക്ഷതവഹിച്ചു.
എസ്ഡിഎസ് സി ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം നടത്തി. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.ബോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോക്ടര്‍ ശിബജി രഹ പ്രഭാഷണം നടത്തി. സ്വാശ്രയ ഭാരത് എന്നതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു. ഡോ. വി.എസ്.രാമചന്ദ്രന്, പ്രൊഫ. വി.പി.എന്‍ നമ്പൂതിരി, ഡോ. ഇലവന്തിങ്ങല് ഡി ജെമ്മിസ്, ജോസഫ് പി.വി, ഡോ.പി.വി. നാരായണന്,ഡോ.പി.കെ. ദിനേശ് കുമാര്‍,ഡോ.പ്രദീപ് കുമാര്‍ ജി, ഡോ.പി.എസ്.ഹരികുമാര്‍,ഡോ.ലീസാ ശ്രീജിത്ത്, ഡോ.പി.ആര് മനീഷ് കുമാര്‍, ഡോ.വിനോദ്, ഡോ.പി.ഇ ശ്രീജ, ഡോ. ആര് പ്രവീണ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിന് നേതൃത്വം നല്കി.
കോഴിക്കോട് ഡിഡിഇ ഡോ ഗിരീഷ് ചോലയില്‍ സ്വാഗതവും കോഴിക്കോട് സുഗന്ധ വിള ഗവേഷണ സ്ഥാപനം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ.ഐ ഭട്ട് നന്ദിയും പറഞ്ഞു.
ഇന്ന് പരിസ്ഥിതി വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: