പൊന്‍കുന്നം: ബിജെപി സ്ഥാനാര്‍ഥികളായി സഹോദരനും സഹോദരിയും എലിക്കുളം, ചിറക്കടവ് പഞ്ചായത്തുകളില്‍ ജനവിധി തേടുന്നു. ഇരുവരും ജനവിധി തേടുന്നത് താമര ചിഹ്നത്തിലാണ്. ചിറക്കടവ് അമ്പലം ഭാഗത്ത് പുലിയുറുമ്പില്‍ വീട്ടില്‍ എസ്. ശ്രീലാല്‍ ബിജെപി സ്ഥാനാര്‍ഥിയായി 17-ാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ സഹോദരി ശ്രീജ സരീഷ് ജനവിധി തേടുന്നത് എലിക്കുളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലാണ്. ശ്രീജയുടെ ഭര്‍ത്താവായ എം.ആര്. സരീഷ് കുമാര്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച വാര്‍ഡാണിത്. വാര്‍ഡ് വനിതാ സംവരണം ആയതിനെത്തുടര്‍ന്നാണ് ശ്രീജ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: