കോഴിക്കോട്: സാമ്പത്തിക മേഖലയില്‍ മാത്രമല്ല ശാസ്ത്രലോകത്തേയും ഭാരതം നയിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്. കോഴിക്കോട്സ്വപ്ന നഗരിയില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ”സ്വാശ്രയഭാരതം 2015” ശാസ്ത്രപ്രദര്‍ശനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ശാസ്ത്രമായിരുന്നു ഭാരതത്തിന്റെ നട്ടെല്ല്എന്നതാണ് ചരിത്രം. ശാസ്ത്രത്തോടൊപ്പമാണ് ഇവിടെസംസ്കാരം വളര്‍ന്നത്. സമൂഹത്തിന് ആത്മവിശ്വാസവും പ്രേരണയും നല്കാന് ശാസ്ത്രത്തിന് സാധിക്കണം. ശാസ്ത്രം മതത്തിന് എതിരല്ല എന്ന് പൗരാണിക ശാസ്ത്രജ്ഞരായിരുന്ന ഋഷിമാരെ അനുസ്മരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള വലിയ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നത് എന്തിനെന്ന് ചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. ശാസ്ത്രനേട്ടം അനുവഭവിച്ചറിയേണ്ടതാണ്. വിപ്ലവകരമായ മാറ്റങ്ങള്‍ സമൂഹത്തിന് വരുത്താന്‍ ശാസ്ത്രത്തിന് കഴിയും. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ശാസ്ത്രരംഗത്തേക്ക് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: