Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ശരാശരിയേക്കാള്‍ താഴെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 01:34 pm IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഭരണ മികവിന്റെ പേരിലാണ് ഇടതു മുന്നണി കോഴിക്കോട് കോര്‍പ്പറേഷനില്‍ വീണ്ടും വോട്ടു തേടുന്നതെങ്കിലും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂമ്ടിക്കാണിക്കുന്നത് ഭരണവീഴ്ചയും ഗുരുതര ക്രമക്കേടും. എന്നാല്‍ വിരമിച്ച രണ്ട് കോളജ് പ്രൊഫസര്‍മാര്‍ മേയറും ഡപ്യൂട്ടി മേയറുമായി ഭരിച്ച നഗരത്തില്‍ നടന്നത് സാമ്പത്തിക ക്രമക്കേടുകള്‍ നിറഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2014 വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രതിപക്ഷം ഭരണപക്ഷവുമായി ഒത്തുകളിക്കുകയായിരുന്നു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള പ്രവര്‍ത്തനക്ഷമത ഓഡിറ്റ്, അനുവര്‍ത്തിത ഓഡിറ്റ് ഫലങ്ങളാണ് 124 പേജുള്ള റിപ്പോര്‍ട്ടില്‍ ഉള്ളത്.

ആമുഖത്തില്‍ത്തന്നെ കോഴിക്കോട് കോര്‍പ്പറേഷന്റെ ക്രമക്കേടുകളെക്കുരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യ സേവന മേഖലയില്‍ 51.53 ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച ആസ്തികള്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജുവനൈല്‍ ഹോം പരിസരത്ത് ജലസേചന സംവിധാനം നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപ ചെലവഴിച്ച് ജലസംഭരണിയും പമ്പ് സ്ഥാപിക്കലും നടന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാത്തത് കാരണം 8.21 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് കണക്കാക്കുന്നു.

കോര്‍പ്പറേഷനില്‍ നിര്‍മ്മാണമാരംഭിച്ച 13 അംഗനവാടി കെട്ടിടങ്ങള്‍ പണി പകുതിയാക്കി കരാറുകാരന്‍ ഉപേക്ഷിച്ചു. വനിതാ വിപണന കേന്ദ്രം, വനിതാ പരിശീലന കേന്ദ്രം എന്നിവയുടെ നിര്‍മ്മാണം, ഫുഡ് അനലറ്റിക്കല്‍ ലബോറട്ടറി എന്നിവയും പ്രവര്‍ത്തന ക്ഷമമായില്ല. 62.96 ലക്ഷം രൂപയാണ് ഇതിലൂടെ പാഴായത്. പാളയം ബസ് സ്റ്റാന്റ്, പുതിയ സ്റ്റാന്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ 3 ബയോഗ്യാസ് പ്ലാന്റുകള്‍ക്കായി 37.84 ലക്ഷം രൂപയാണ് പാഴായത്.

2005 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് തെരുവ് വിളക്കുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേകം രജിസ്റ്റര്‍ ഏര്‍പ്പെടുത്തണം. എന്നാല്‍ 2010 മുതല്‍ 2012 മാര്‍ച്ച് വരെ 7.83 കോടി രൂപ ചെലവഴിച്ചെങ്കിലും ഇതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. കേരള സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി 24.25 ലക്ഷം ചെലവാക്കി വാങ്ങിയ ജംഗമ ആസ്തികളായ ഡമ്മര്‍ കണ്ടെയ്‌നര്‍, പവര്‍ സ്‌പ്രെയര്‍, എന്നിവ കോഴിക്കോട് കോര്‍പ്പറേഷന് കൈമാറിയെങ്കിലും അവ കോര്‍പ്പറേഷന്റെ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും കോഴിക്കോട് നഗരസഭ മുന്‍ഗണന നല്‍കു ന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നഗരത്തിലെ 19 ആര്‍സിഎച്ച് കേന്ദ്രങ്ങളില്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും മറ്റു 14 കെട്ടിടങ്ങളില്‍ കഴിഞ്ഞ 9 വര്‍ഷമായി ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2008 മുതല്‍ 13 വരെയുള്ള കാലയളവില്‍ ആസ്തി പരിപാലനത്തെ സംബന്ധിച്ച പ്രവര്‍ത്തനക്ഷമതാ ഓഡിറ്റിലും കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തന വൈകല്യം മുഴച്ചു നില്‍ക്കുന്നു. ഓഡിറ്റ് കാലയളവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആസ്തി നിര്‍മ്മാണത്തിനായി 481.27 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ 117.67 കോടി രൂപ മാത്രമാണ് ചെലവാക്കാന്‍ കഴിഞ്ഞത്. 24 ശതമാനം മാത്രം. എന്നാല്‍ ഏറ്റവും കുറഞ്ഞ ഫണ്ട് വിനിയോഗം നടത്തിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍, ആലപ്പുഴ മുനിസിപ്പാലിറ്റി എന്നിവയുടെ നാലു ശതമാനത്തേക്കാള്‍ കോഴിക്കോട് മുന്നില്‍ നില്‍ക്കുന്നുവെന്ന് ഭരണാധികാരികള്‍ക്ക് ആശ്വസിക്കാം.

ഗുരുതരമായ പിഴവുകളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.എന്നാല്‍ ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ്

എല്‍ഡിഎഫ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തരം വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വരാതിരിക്കാനാണ് എല്‍ഡിഎഫ് മറ്റു വിവാദങ്ങള്‍ ഉയര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.