കോഴിക്കോട്: പ്രതിസന്ധി എന്തുതന്നെ ഉണ്ടായാലും പൂര്‍വ്വാധികം ശക്തിയോടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണവുമായി എസ്എന്‍ഡിപി യോഗം മുന്നോട്ടുപോകുമെന്നും യോഗം നേതൃത്വത്തിനെതിരെ വ്യക്തിഹത്യയും അഴിമതി ആരോപണവും നടത്തി ഈ മുന്നേറ്റത്തെ തകര്‍ക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണെന്നും എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മലബാര്‍ മേഖലയിലെ എസ്എന്‍ഡിപി യൂണിയന് ഭാരവാഹികളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 23ന് കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന യോഗം ജനറല്‍സെക്രട്ടറി നയിക്കുന്ന സമത്വ മുന്നേറ്റയാത്ര വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും രണ്ട് സ്വീകരണങ്ങളും ജില്ലയിലെ സാമുദായിക-സാംസ്കാരിക മാധ്യമ രാഷ്ട്രീയ വ്യാവസായിക രംഗങ്ങളിലെപ്രമുഖരുമൊത്തുള്ള അത്താഴവിരുന്നും ഉണ്ടാകും. 18 പ്രബല ഹൈന്ദവസമുദായസംഘടനാ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും. യോഗത്തില്‍ ദേവസ്വം സെക്രട്ടറി അരയാക്കക്കണ്ടി സ ന്തോഷ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് യൂണിയന് സെക്രട്ടറി സി.സുധീഷ്, പ്രസിഡന്റ് ടി. ഷനൂപ്, അസി.സെക്രട്ടറി വി.രജീന്ദ്രനാഥ്, വി.പി.അശോകന്, വി.ഹരിമോഹന്‍, അഡ്വ. രാജന് മഞ്ചേരി, ബാബു പൂതമ്പാറ, വി.രാജപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: