Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കമ്യൂണിസ്റ്റ് സൃഗാലതന്ത്രം നടപ്പില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:38 pm IST
inVicharam

കമ്യൂണിസ്റ്റുകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി അങ്ങേയറ്റത്തെ പരിശ്രമം ചെയ്യുന്നുവെന്നാണ് അവകാശപ്പെടാറുള്ളത്. ഒരുപക്ഷെ, അത് ശരിയുമായിരിക്കും. എന്നാല്‍ ആ ശരി മഹാഭൂരിപക്ഷത്തിന്റെ ശരിയായി വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്‌നം. തങ്ങള്‍ തെളിക്കുന്ന വഴിയില്‍കൂടി സകലരും പോയിക്കൊള്ളണമെന്ന ധാര്‍ഷ്ട്യമാണ് ആ പാര്‍ട്ടിക്കുള്ളത്. അതിനെതിര്  ആരുനിന്നാലും അവരെ മുച്ചൂടും ആക്രമിച്ച് ശരിപ്പെടുത്തുകയാണ് രീതി. അത് ഇന്നലെയൊ ഇന്നോ തുടങ്ങിയതല്ല. ആ പാര്‍ട്ടി പിറവിയെടുത്തതുമുതലുള്ള സ്വഭാവമാണത്.

ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ജീനില്‍ സ്വമേധയാ ഉരുവംകൊണ്ട ഒരു സ്വഭാവരീതിയാണത്. അസഹിഷ്ണുതയും  അഹന്തയും അതിന്റെ ആകെത്തുകയായ വിവരക്കേടും ആ പാര്‍ട്ടിയെ ചരിത്രത്തിന്റെ ഇരുട്ടറകളിലേക്കാണ് കൊണ്ടുപോകുന്നത്. വെളിച്ചവും അതിലേക്കുള്ള വഴിയും അവര്‍ക്ക് പഥ്യമല്ല.

കേരളത്തിന്റെ മനോനിലയില്‍ വിഷംചേര്‍ത്ത് സമൂഹത്തെ കലുഷമാക്കുന്ന ആ പാര്‍ട്ടിയുടെ രീതി പണ്ടത്തെപ്പോലെ ഫലിക്കാതായതോടെ പാര്‍ട്ടി അങ്കലാപ്പിലായിരിക്കുകയാണ്. ഇതിനിടയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടു. അത് കള്ളുകുടിച്ച വാനരനെ തേളുകടിച്ച അനുഭവമായി. അങ്ങനെയുള്ള സ്വഭാവവിശേഷം എന്തൊക്കെ അനര്‍ത്ഥങ്ങളാണ് വരുത്തിവെക്കുന്നതെന്നതിന്റെ നേര്‍ചിത്രമാണ് നമുക്കുമുമ്പില്‍ അനാവൃതമായിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പയറ്റി ഒരളവുവരെ വിജയിച്ച തന്ത്രമാണ് വിഭജിച്ച് ഭരിക്കുക എന്നത്. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ എടുത്തുപയറ്റുന്നത്.

ന്യൂനപക്ഷ സംരക്ഷണ മുഖംമൂടി എടുത്തണിഞ്ഞ് അവര്‍ സമൂഹത്തില്‍ അസ്വസ്ഥതയും അങ്കലാപ്പും സൃഷ്ടിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന സമൂഹത്തെ പ്രകോപിപ്പിച്ചും അവഹേളിച്ചും അവര്‍ പല തരത്തിലുള്ള പരിപാടികള്‍ നടത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും അതിന് തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുകയെന്ന അജണ്ടയാണ് അവര്‍ക്കുള്ളത്. അതിന് ഏറ്റവും നല്ല വഴി സമൂഹത്തില്‍ അന്തഃഛിദ്രവും അസ്വസ്ഥതയും അതിനെ തുടര്‍ന്ന് സംഘര്‍ഷവും പടര്‍ത്തുകയാണ്. ഒരുപറ്റം മാധ്യമങ്ങളെയും ഇതിനായി അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. തങ്ങളെ അനൂകൂലിക്കാത്തവരെ നട്ടാല്‍ പൊടിക്കാത്ത നുണപ്രചാരണങ്ങളിലൂടെ നിശ്ശബ്ദരാക്കാനും അവര്‍ ശ്രമിക്കുന്നു.

നായാടി മുതല്‍ നമ്പൂതിരിവരെയുള്ള വിഭാഗങ്ങളെ ഐക്യത്തിന്റെ വര്‍ണനൂലില്‍ കോര്‍ത്ത് സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം ചില നേതാക്കള്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമെന്ന ഭീതിയായി കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്ക്. വെള്ളാപ്പള്ളി നടേശനെ അരിവാളുകൊണ്ട് വീശി വെട്ടാനുള്ള അവരുടെ ശ്രമം തീവ്രമായതിന്റെ പിന്നില്‍ ഇതാണ്. എന്നും പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താനുള്ള അസംസ്‌കൃതവസ്തുവായാണ് ശ്രീനാരായണീയരെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയും അവരുടെ പിണിയാളുകളും കണ്ടിരുന്നത്. അവരെവെച്ച് വേണ്ടത്ര നേട്ടങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഗുരുദര്‍ശനത്തിന്റെ ആയിരത്തിലൊരംശം ആത്മാര്‍ത്ഥതപോലും ഇല്ലാത്ത അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീനാരായണീയര്‍ നന്നായി മനസ്സിലാക്കിയെന്നതാണ് വസ്തുത. ഇത് പാര്‍ട്ടിയെ പരിഭ്രാന്തമാക്കി.

ആ പരിഭ്രാന്തിയുടെ കുറച്ച് അംശങ്ങള്‍ കോണ്‍ഗ്രസ്സിലും അവരുടെ സില്‍ബന്തികളിലും പടര്‍ന്നുകേറിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലമാണ് ഇപ്പോള്‍ ശാശ്വതീകാനന്ദ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങളിലും മറ്റുമുള്ളത്.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെടുത്തി സമുദായ നേതാവിനെ എങ്ങനെ കുടുക്കി തങ്ങളുടെ വരുതിയിലാക്കാമെന്ന തന്ത്രത്തെക്കുറിച്ചാണ് കുറെ ദിവസമായി എകെജി മന്ദിരത്തില്‍ ചര്‍ച്ച നടക്കുന്നത്. അന്വേഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പാര്‍ട്ടിയാണ് നിശ്ചയിക്കുന്നത്. ഇതിന്റെ പങ്കുപറ്റാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇറങ്ങിയിട്ടുണ്ടെന്ന സംശയവും അസ്ഥാനത്തല്ല. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കാന്‍പോകുന്ന യാത്രയും അതുയര്‍ത്തിക്കൊണ്ടുവരുന്ന അന്തരീക്ഷവും ഇരുമുന്നണികള്‍ക്കും ഭീഷണിയാവുമെന്ന് അവര്‍ കണക്കുകൂട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ശാശ്വതീകാനന്ദ പ്രശ്‌നം ഉയര്‍ത്തി വിവാദമാക്കിയിരിക്കുന്നത്.

ശാശ്വതീകാനന്ദയോട് തരിമ്പെങ്കിലും സ്‌നേഹമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ തെളിവെന്ന നിലയില്‍ പുറത്തുവിടുന്ന കാര്യങ്ങളൊന്നും നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെച്ചില്ല? വാസ്തവത്തില്‍ ഇന്ന് ആരോപണമുന്നയിക്കുന്നവര്‍ തന്നെയല്ലേ കേസ് അട്ടിമറിക്കാന്‍ അരുനിന്നത്? അവര്‍ക്ക് എന്ത് ലാഭമാണ് അതുവഴി ഉണ്ടായത്?അന്വേഷണം പുനരാരംഭിക്കുകയാണെങ്കില്‍ അതിന്റെ പരിധിയില്‍ നിശ്ചയമായും ഇതൊക്കെ ഉണ്ടാവേണ്ടതല്ലേ? ഹിന്ദുഐക്യം വേണമെന്ന് ഒരു സമുദായ നേതാവ് പറഞ്ഞുപോയാല്‍ അദ്ദേഹത്തെ ഏത് ക്രിമിനല്‍ കേസിലും പെടുത്താമെന്നാണോ?കൊടും ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്‌ട്രീയ കക്ഷിക്ക് ഇക്കാര്യത്തിലൊക്കെ എന്ത് ധാര്‍മ്മികതയാണ് അവകാശപ്പെടാനുള്ളത്?ഭരിക്കാനുള്ള അവസരം കിട്ടിയിട്ടും ശാശ്വതീകാനന്ദ പ്രശ്‌നത്തില്‍ എന്ത് താല്‍പ്പര്യമാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ എടുത്തത്.

നിഷ്പക്ഷമതികളുടെ കോടതിയില്‍ പറഞ്ഞുനില്‍ക്കാന്‍ വല്ലതുമുണ്ടോ പാര്‍ട്ടിയുടെ കൈയില്‍? ഹിന്ദു ഐക്യം പറഞ്ഞാല്‍ കള്ളനും കൊലപാതകിയുമാക്കുന്ന രാഷ്‌ട്രീയ സൃഗാലതന്ത്രത്തിന് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ചുട്ടമറുപടിതന്നെ നല്‍കും. ജനാധിപത്യ വിശ്വാസികളെ വിഡ്ഢികളാക്കാന്‍ ഇനി സാധിക്കുകയില്ലെന്ന തിരിച്ചറിവിലേക്കാണ് പ്രബുദ്ധ കേരളം ഉണര്‍ന്നുവരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.