Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നേതാക്കളുടെ ബന്ധുക്കള്‍; 33 സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് സീറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:58 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലവിലുള്ള 33 കൗണ്‍സിലര്‍മാര്‍ പുറത്ത്. അഴിമതി ആരോപണ വിധേയരായ മേയര്‍ പ്രൊഫ. എ.കെ.പ്രേമജം, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുള്‍ ലത്തീഫ്, കൗണ്‍സില്‍പാര്‍ട്ടി നേതാവ് എം.മോഹനന്‍ എന്നിവര്‍ക്ക് സീറ്റില്ല. മറ്റ് 30 കൗണ്‍സിലര്‍മാരെയും പല കാരണങ്ങളാല്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ഉള്‍പ്പെടെയുള്ളവര്‍ക്കും സീറ്റില്ല. ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നേതാക്കളുടെ ബന്ധുക്കളും പ്രമുഖ വ്യവസായികളും ഇടംപിടിച്ചു. ഇന്നലെ പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ പട്ടികയില്‍ ജനതാദള്‍-എസ് സ്ഥാനാര്‍ത്ഥികളില്ല.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്‍മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം എം പത്മാവതി എന്നിവര്‍ സ്ഥാനംപിടിച്ചു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ബേപ്പൂര്‍ എം എല്‍ എയും വ്യവസായ പ്രമുഖനുമായ വി കെ സി മമ്മദ്‌കോയ അരീക്കാട്ടു നിന്നാണ് മത്സരിക്കുന്നത്.

മേയര്‍ സ്ഥാനം ലക്ഷ്യംവെച്ചിരുന്ന മുന്‍മേയര്‍ ടി പി ദാസന് പകരം അദ്ദേഹത്തിന്റെ ഭാര്യ ടി വി ലളിതപ്രഭ തിരുത്തിയാടു നിന്ന് മത്സരിക്കും. തോട്ടത്തില്‍ രവീന്ദ്രന് ചക്കോരത്തുകുളം സീറ്റ് നല്‍കി. സി ഐ ടി യു നേതാവ് പി ടി രാജന് പകരം അദ്ദേഹത്തിന്റെ ഭാര്യ എം എം പത്മാവതി മെഡിക്കല്‍ കോളജ് സൗത്തില്‍ നിന്ന് ജനവിധി തേടും. പ്രമുഖ ചെരുപ്പ് വ്യവസായിയും പഴയ സി ഐ ടി യു നേതാവ് മുല്ലവീട്ടില്‍ അബ്ദുറഹ്മാന്റെ മകനുമായ എം മൊയ്തീന്‍ കൊളത്തറ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാണ്.

സിപിഎമ്മിന്റെ പാത പിന്തുടര്‍ന്ന് എന്‍ സി പിയും സി പി ഐയും തങ്ങള്‍ക്ക് അനുവദിച്ച കോര്‍പ്പറേഷന്‍ സീറ്റിലും ബന്ധുക്കളെയാണ് രംഗത്തിറക്കിയത്. സി പി എം കൗണ്‍സിലര്‍ സി കെ രേണുകാദേവിയുടെ ഭര്‍ത്താവ് എന്‍ പി പത്മനാഭന്‍ മൊകവൂരില്‍ എന്‍ സി പി സ്ഥാനാര്‍ത്ഥിയാവും. നിലവിലെ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായ അനിതാ രാജനുള്‍പ്പെടെ നാല് സീറ്റാണ് എന്‍ സി പിക്ക് അനുവദിച്ചത്. സി പി ഐക്ക് ലഭിച്ച വെസ്റ്റ്ഹില്‍ വാര്‍ഡില്‍ ഐ വി ശശാങ്കന്റെ ഭാര്യ ആശ ശശാങ്കന്‍ മത്സരിക്കും. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഭാസി മലാപ്പറമ്പ് പാറോപ്പടിയില്‍ സി പി ഐ സ്വതന്ത്രനായി മത്സരിക്കും. വലിയങ്ങാടിയിലെ സ്ഥാനാര്‍ ത്ഥിയാരാണെന്ന് തീരുമാനിക്കാന്‍ തര്‍ക്കം മൂലം പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

തോല്‍ക്കുന്ന സീറ്റുകളാണ് തങ്ങള്‍ക്ക് നല്‍കിയതെന്നാണ് ജനതാദള്‍-എസി ന്റെ ആരോപണം. ജില്ലാ പഞ്ചായത്തിലേക്ക് 15 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് സി പി എം പ്രഖ്യാപിച്ചത്.

ഭരണസമിതിയില്‍ സ്ഥിരം സമിതി അധ്യക്ഷനായ പി ജി ജോര്‍ജ്ജ് കുറ്റിയാടിയില്‍ മത്സരിക്കും. ജില്ലാ പഞ്ചായത്ത് പട്ടികയിലും പ്രാദേശിക നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. കട്ടിപ്പാറ, ഈങ്ങാപ്പുഴ, ചാത്തമംഗലം, ചോറോട് എന്നിവയാണ് സി പി ഐക്ക് അനുവദിച്ചത്. ആര്‍ എം പിയെ ഭയന്ന് ചോറോട് സീറ്റ് ഏറ്റെടുക്കാന്‍ സി പി ഐയെ സി പി എം നിര്‍ബന്ധിക്കുകയായിരുന്നു. ആര്‍ എം പി സ്വാധീനമേഖലയായ അഴിയൂര്‍ ജനതാദള്‍-എസ് ഏറ്റെടുക്കണമെന്നും സി പി എം നിര്‍ബന്ധം പിടിച്ചു. നന്മണ്ടയും കുന്ദമംഗലവും എന്‍ സി പിക്കും മടവൂര്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സി നും നല്‍കി. 14നാണ് സിപി എം അന്തിമ ലിസ്റ്റ് പുറത്തിറക്കുക. അന്ന് മുതലക്കുളത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

India

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

Kerala

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍
Samskriti

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.