കിളിമാനൂര്‍: കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങളിലും സീറ്റ് വിഭജനത്തിലെ വിവേചനങ്ങളിലും പ്രതിഷേധിച്ച് മടവൂര്‍ മണ്ഡലം സെക്രട്ടറി എസ്. അനില്‍കുമാര്‍ അന്‍പതില്‍പ്പരം പ്രവര്‍ത്തകരുമായി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഭാരവാഹിത്വത്തിലും സീറ്റ് വിഭജനത്തിലും നടക്കുന്നത് വര്‍ഗീയ പ്രീണനമാണെന്ന് അനില്‍കുമാര്‍ ആരോപിച്ചു. വെള്ളിയാഴ്ച മടവൂര്‍ പുലിയൂര്‍ക്കോണത്ത് നടന്ന പ്രകടനവും മെമ്പര്‍ഷിപ്പ് വിതരണവും ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വര്‍ക്കല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മടവൂര്‍ സന്തോഷ്, രാധാകൃഷ്ണന്, എസ്. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: