കുറ്റിപ്പുറം: നെറികെട്ട രാഷ്ട്രീയ കളികള്‍ കണ്ടുമടുത്ത കുറ്റിപ്പുറം നിവാസികള്‍ ഒരു മാറ്റം ആഗ്രഹിച്ചുപോകുകയാണ്. യുഡിഎഫിന്റെ ഭരണം സത്യത്തില്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതമാണ്. ലീഗിന്റെ അഹങ്കാരത്തിന് തിരിച്ചടി നല്കാന് കാത്തിരിക്കുകയാണ് ജനങ്ങള്‍.
യുഡിഎഫിന്റെ ദുര്‍ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ വിധിയെഴുതുമെന്ന ആശങ്കയിലാണ് ഇരുമുന്നണികളും. ഒത്തുതീര്‍പ്പ് രാഷ്ട്രീയം കൈമുതലാക്കിയ സിപിഎമ്മിനും കൂട്ടര്‍ക്കും പഞ്ചായത്തില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ആകെയുള്ളത്.
വികസനം നടപ്പാക്കിയെന്ന് വീമ്പുപറയുന്ന യുഡിഎഫിന് ചൂണ്ടിക്കാണിക്കാന്‍ ഒന്നും തന്നെ പഞ്ചായത്തിലില്ല എന്നതാണ് സത്യം. അസൗകര്യങ്ങളായ വീര്‍പ്പുമുട്ടുകയാണ് കുറ്റിപ്പുറം നഗരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ അബ്ദുസമദ് സമദാനി കുറ്റിപ്പുറത്ത് വികസനം കുതിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് അതുകേട്ട ജനങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചുപോയി. പ്രധാന പാതകളടക്കം പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും തകര്‍ന്ന നിലയിലാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാനാവാതെയാണ് യുഡിഎഫ് ഭരണമൊഴിയുന്നത്. ഇനിയും ഈ ജനദ്രോഹികളെ ഭരണത്തിലേറ്റില്ലെന്ന വാശിയില്‍ തന്നെയാണ് ജനങ്ങളും.
പഞ്ചായത്തില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ നിലവിലുണ്ട്. ഇത്തവണ അത് വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ഇരുമുന്നണികളെയും പിന്നിലാക്കി ബിജെപി പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു.
















