താമരശ്ശേരി: കോഴിക്കോട് റവന്യൂജില്ല കബഡി ചാമ്പ്യന്‍ഷിപ്പ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. ഗ്രൗണ്ടില്‍ ആരംഭിച്ചു. പതിനേഴ് സബ്ജില്ലകളില്‍ നിന്നായി ഇരുനൂറ്റമ്പത് കായിക താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആണ് മാറ്റുരക്കുന്നത്. ഇതില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പുതുപ്പാടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ചെമ്മരമ്പറ്റ ചാമ്പ്യന്‍സ് ആയി. ചേവായൂര്‍ ഉപജില്ലരണ്ടാംസ്ഥാനം നേടി. മൂന്നാം സ്ഥാനം കോഴിക്കോട് സിറ്റി ഉപജില്ലയും നേടി. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം.അബ്ദുറഹിമാന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. താമരശ്ശേരി ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സുഗതകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി പി.ടി.എ.പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് മേള ഉദ്ഘാടനം ചെയ്തു. മജീദ് മാസ്റ്റര്‍ നൊച്ചാട്, ശശി വെണ്ണക്കോട്, എം.കെ.ബാബു മാസ്റ്റര്‍, പി.വിജയര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: