Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 06:25 am IST
inSamskriti

ജനപഥ് റോഡിലെ നാഷണല്‍ മ്യൂസിയത്തിന്റെ കവാടത്തിന് മുന്നില്‍ മാധവന്‍ മാഷിന്റെ നേതൃത്വത്തിലുള്ള ആ സംഘം ഇറങ്ങി.

‘മക്കളേ, നമ്മള്‍ ഇന്നലെ അത്താഴം കഴിക്കുമ്പോള്‍ സംസാരിച്ച ആ വിജ്ഞാനനിധി ഇതാ ഈ മതിലുകള്‍ക്കുള്ളിലാണ്. അവ വെറും കാഴ്ചവസ്തുക്കളായല്ല, നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നല്‍കിയ ശാസ്ത്രീയ തെളിവുകളായിട്ടു വേണം ഇതിനെ കാണാന്‍,’ മാഷിന്റെ വാക്കുകള്‍ കേട്ട് കുട്ടികള്‍ ആകാംക്ഷയോടെ ഉള്ളിലേക്ക് നീങ്ങി.

ഹാരപ്പന്‍ ഗാലറിയിലെ ഒരു ചെറിയ ചില്ലുകൂടിന് മുന്നില്‍ മാഷ് നിന്നു. എല്ലാവരും അവിടെ വട്ടം കൂടി. ചില്ലു കൂടിന്റെ ഉള്ളില്‍ വെങ്കലത്തില്‍ തീര്‍ത്ത ‘നൃത്തം ചെയ്യുന്ന പെണ്‍കുട്ടി’ . അതിന്റെ ഉയരം വെറും പത്തര സെന്റീമീറ്റര്‍.
‘ഇതാണോ മാഷ് ‘പറഞ്ഞ ആ വലിയ സംഭവം? ഇതിപ്പോ ഒരു കളിപ്പാവ
പോലെയുണ്ടല്ലോ.!’ ചിന്തു തന്റെ
പതിവ് ശൈലിയില്‍ ചോദിച്ചു.
മാഷ് ചിരിച്ചുകൊണ്ട് എല്ലാവരെയും അടുത്തേക്ക് വിളിച്ചു. ‘ചിന്തൂ, ഇതിന്റെ വലിപ്പമല്ല , ഇതില്‍ അടങ്ങിയിരിക്കുന്ന ശാസ്ത്രത്തിലാണ് കാര്യം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍ കൈവരിച്ച രണ്ട് വലിയ കണ്ടെത്തലുകള്‍ ഈ ശില്പം വിളിച്ചു
പറയുന്നുണ്ട്.’
‘ഇതിന്റെ നിര്‍മ്മാണം നോക്കൂ. ഇതൊരു വെങ്കല പ്രതിമയാണ്.

ചെമ്പും ടിന്നും കൃത്യമായ അളവില്‍ ചേര്‍ത്ത് ഒരു ലോഹമിശ്രിതം ഉണ്ടാക്കാന്‍ അയ്യായിരം വര്‍ഷം മുന്‍പ് ഹാരപ്പന്‍ ജനതയ്‌ക്ക് അറിയാമായിരുന്നു എന്നതല്ലെ ഇത് കാണിക്കുന്നത്. ലോഹങ്ങളെ ഉരുക്കി വാര്‍ത്തെടുക്കാനുള്ള അവരുടെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയുടെ തെളിവാണിത്.’
മാഷ് തുടര്‍ന്നു.

‘രണ്ടാമതായി, അവളുടെ നില്‍പ്പ് നോക്കൂ. ഒരു കൈ ഇടുപ്പില്‍ കുത്തി, ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന ഒരു നര്‍ത്തകിയാണവള്‍. ഇതിനര്‍ത്ഥം വിനോദവും നൃത്തവും അന്നത്തെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്നാണ്. അവര്‍ വെറുതെ പണിയെടുത്തു ജീവിക്കുക മാത്രമല്ല, കലയെ നെഞ്ചിലേറ്റിയ ഒരു ജനതയായിരുന്നു. മാത്രമല്ല ആത്മവിശ്വാസമുള്ള ശക്തരായ സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് ഇവള്‍.’

‘പക്ഷേ മാഷെ, ഇത്രയും കൃത്യതയോടെ ഇത് എങ്ങനെ ഉണ്ടാക്കി?’ മീനാക്ഷി തന്റെ ഡയറിയില്‍ കുറിപ്പുകള്‍ എഴുതിക്കൊണ്ട് ചോദിച്ചു.

മീര ടീച്ചര്‍ ആ സംശയം ഏറ്റെടുത്തു. ‘അതിനെയാണ് ‘ലോസ്റ്റ് വാക്‌സ് കാസ്റ്റിംഗ്’ എന്ന് വിളിക്കുന്നത്. ആദ്യം മെഴുക് കൊണ്ട് ഈ പെണ്‍കുട്ടിയുടെ ഒരു രൂപം ഉണ്ടാക്കും. അതിനുശേഷം അതിന് മുകളില്‍ കളിമണ്ണ് പൂശും. ആ കളിമണ്ണ് ചൂടാക്കുമ്പോള്‍ ഉള്ളിലെ മെഴുക് ഉരുകി പുറത്തുപോകും. ആ ഒഴിവുള്ള സ്ഥലത്തേക്ക് ഉരുക്കിയ വെങ്കലം ഒഴിക്കും. വെങ്കലം തണുത്ത് ഉറച്ചു കഴിയുമ്പോള്‍ പുറത്തെ കളിമണ്ണ് തല്ലിപ്പൊട്ടിക്കും. അപ്പോള്‍ ഇതാ ഈ കാണുന്ന രൂപം കിട്ടും. ഇന്നത്തെ എഞ്ചിനീയറിംഗില്‍ പോലും ഇതിന്റെ പരിഷ്‌കരിച്ച രൂപങ്ങളാണ് ഉപയോഗിക്കുന്നത്.’

‘ടീച്ചറേ, അപ്പൊ അയ്യായിരം വര്‍ഷം മുന്‍പേ നമ്മള്‍ ഇത്രയും അഡ്വാന്‍സ്ഡ് ആയിരുന്നോ!’ അപ്പു അത്ഭുതത്തോടെ ആ ശില്പത്തെ നോക്കി നിന്നു.

യാത്ര മ്യൂസിയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. അവിടെ പുരാതനമായ ചില ശസ്ത്രക്രിയാ ഉപകരണങ്ങളുടെ മാതൃകകള്‍ കണ്ടപ്പോള്‍ മാഷ് പറഞ്ഞു.

‘ഇവിടെ കാണുന്ന ഈ ഉപകരണങ്ങള്‍ ശ്രദ്ധിക്കൂ. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുശ്രുതന്‍ പ്ലാസ്റ്റിക് സര്‍ജറിക്കും മറ്റും ഉപയോഗിച്ചിരുന്ന നൂറിലധികം ഉപകരണങ്ങളെക്കുറിച്ചുള്ള വിവരണമാണിത്. ഇന്നത്തെ സര്‍ജിക്കല്‍ ബ്ലേഡുകളോടും കത്രികകളോടും ഇവയ്‌ക്ക് എത്രത്തോളം സാമ്യമുണ്ടെന്ന് നോക്കൂ! അതുകൊണ്ടാണ് സുശ്രുതനെ ശസ്ത്രക്രിയയുടെ പിതാവ് എന്ന് ലോകം വിളിക്കുന്നത്.’

തുടര്‍ന്ന് അവര്‍ കണ്ടത് സിന്ധുനദീതട നാഗരികതയിലെ നഗരാസൂത്രണത്തിന്റെ മാതൃകകളാണ്. കൃത്യമായ അളവിലുള്ള ഇഷ്ടികകള്‍, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനംഎല്ലാം കണ്ട് കുട്ടികള്‍ അമ്പരന്നുപോയി.

‘മാഷെ, സത്യത്തില്‍ നമ്മുടെ പഴയ ആളുകള്‍ക്ക് ഇന്നത്തെ എന്‍ജിനീയര്‍മാരേക്കാള്‍ ബുദ്ധിയുണ്ടായിരുന്നു എന്ന് തോന്നുന്നു,’ ചിന്തുവിന്റെ ഈ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.
മ്യൂസിയം കണ്ടിറങ്ങിയപ്പോള്‍ കുട്ടികളുടെ മുഖത്ത് പുതിയൊരു തിളക്കമുണ്ടായിരുന്നു. തങ്ങള്‍ വെറുമൊരു
സാധാരണ രാജ്യക്കാരല്ല, മറിച്ച് ഉന്നതമായ ഒരു ശാസ്ത്ര പാരമ്പര്യത്തിന്റെ അവകാശികളാണെന്ന തിരിച്ചറിവ് അവരില്‍ അഭിമാനം നിറച്ചു. ബസ്സിലേക്ക് നടക്കുമ്പോള്‍ മാധവന്‍ മാഷ് പറഞ്ഞു.

‘ഇനി നമുക്ക് കാണാനുള്ളത് ആകാശത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയാണ്. സമയം കണക്കാക്കാന്‍ കല്ലുകള്‍ കൊണ്ട് അത്ഭുതം തീര്‍ത്ത ഇടത്തേക്ക് നമുക്ക് പോകാം.
‘ അത് ഏതാ സ്ഥലം മാഷെ ‘ അപ്പു ചാടി കയറി ചോദിച്ചു. ടീച്ചറാണ് അതിന് മറുപടി പറഞ്ഞത്.

ജയ്‌പൂരിലെ ജന്തര്‍ മന്തര്‍ !’
ബസ് ജയ്‌പൂര്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയപ്പോള്‍ മീനാക്ഷി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: ‘മ്യൂസിയത്തിലെ ആ ചെറിയ വെങ്കല പെണ്‍കുട്ടി എന്നോട് പറഞ്ഞത് എന്റെ പൂര്‍വ്വികരുടെ അറിവിന്റെ കഥയാണ് ‘ അത് ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.’

Tags: delhiThe dancing girlNational museum
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.