Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൈലത്ത് ഭരണം പിടിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 03:57 pm IST
in Kollam

ജി.സുരേഷ്

കൊട്ടാരക്കര: പ്രധാനപ്പെട്ട കാര്‍ഷിക മേഖലയായ മൈലം ഗ്രാമപഞ്ചായത്തിന് കൃഷിയും വ്യവസായവും എല്ലാം ഇന്ന് വെറും സ്വപ്‌നമാണ്. വികസനകാര്യത്തിലും ഏറെ പിന്നോക്കമാണ് പഞ്ചായത്ത്. വര്‍ഷങ്ങള്‍ നീണ്ട ഇടതുഭരണവും വലതുഭരണവും പഞ്ചായത്തിനെ വികസനമുരടിപ്പിന്റെ ബാക്കിപത്രമായി മാറ്റിക്കഴിഞ്ഞു.

ജനങ്ങളുടെ ആശ്രയമായിരുന്ന സര്‍വ്വീസ് സഹകരണബാങ്കും ഇടതുഭരണത്തില്‍ അഴിമതിയില്‍ മുങ്ങി. 12 കോടി രൂപയുടെ അഴിമതിയാണ് ബാങ്കില്‍ മാത്രം നടന്നിരിക്കുന്നത്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ഇത്തവണ ഇവിടുത്തെ വികസനമുരടിപ്പ് ആയുധമാക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

കഴിഞ്ഞ തവണ രണ്ട്‌പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞതും അഞ്ചിടത്ത് രണ്ടാമതെത്തിയതും ആറ് സ്ഥലങ്ങളില്‍ നിസാരവോട്ട് വ്യത്യാസത്തില്‍ മൂന്നാമത് എത്തിയതുമാണ് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നത്.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുടെ പിന്തുണ കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. സാധ്യതാവാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഏറെ ദൂരം മുന്നേറി കഴിഞ്ഞു ഇവിടെ ബിജെപി. അഞ്ചുവര്‍ഷത്തെ ഭരണത്തെ പറ്റി പ്രതിപക്ഷ നേതാവ് ബി.ബിനുകുമാര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്. വിവാദങ്ങളും സ്വജനപക്ഷപാതവും മാത്രമാണ് മൈലം പഞ്ചായത്തിലെ ഭരണനേട്ടം. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തില്‍ ഭരണം മുങ്ങിപോയി.

പദ്ധതിപണം ചെലവഴിക്കുന്നതിലും പരമ്പരാഗത ആനുകൂല്യ വിതരണത്തിലും മാത്രമായി പിന്നീടുള്ള വര്‍ഷങ്ങളില്‍ ഭരണം ഒതുങ്ങി. ജനങ്ങളുടെ ജീവല്‍പ്രശ്‌നമായ കുടിവെള്ളക്ഷാമം പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. അന്തമണിലും ആക്കാവിളയിലും കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ഇതിന്റെ ഉദാഹരണമാണ്. കുടുംബശ്രീ യൂണീറ്റുകളുടെയും തൊഴിലുറപ്പു പദ്ധതി തൊഴിലാളികളെയും ഏറെ ബുദ്ധിമുട്ടിലാക്കി.

ഇവരുടെ അക്കൗണ്ടുകള്‍, അഴിമതിയാല്‍ പ്രവര്‍ത്തനം നിലച്ച താമരക്കുടി സഹകരണ ബാങ്കിലേക്ക് മാറ്റിയതുകാരണം ജോലിചെയ്ത പണത്തിന് വേണ്ടി പലവട്ടം സമരം ചെയ്യേണ്ടിവന്നു തൊഴിലാളികള്‍ക്ക്.

വികസനമില്ലായ്‌മ മുഖമുദ്രയായ പഞ്ചായത്തില്‍ നാടിന്റെ വികസനത്തിനുതകുന്ന ഒരു പദ്ധതി പോലും ആസൂത്രണം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.

പുലമണ്‍തോടു കയ്യേറ്റങ്ങള്‍ വ്യാപകമായിട്ടും കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുത്തില്ല. പുലമണ്‍ തോട് സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കിയില്ല. എല്ലാറ്റിലും രാഷ്‌ട്രീയം മാത്രം കാണുന്ന ഭരണക്കാര്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചത് പഞ്ചായത്തിനെ ഏറെ പിന്നോട്ടടിച്ചു. കുടിവെള്ളപദ്ധതികള്‍, പൊതുശ്മശാനം, പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മാലിന്യസംസ്‌കരണ സംവിധാനം, പുലമണ്‍ തോടിന്റെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തോട് സംരക്ഷണം, യുവജനങ്ങള്‍ക്കായി കൂടുതല്‍ തൊഴില്‍സംരംഭങ്ങള്‍, ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ തുടങ്ങി നിരവധി വികസനപദ്ധതികളാണ് പഞ്ചായത്തിനെ അത്യാവശ്യം വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.