കോഴിക്കോട്: ശ്രീവളയനാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ശ്രീമാനവേദ സംഗീതോത്സവവും, സംഗീതാര്‍ച്ചനയും ഒക്‌ടോ 13 ന് ആരംഭിക്കും. ശക്തിസ്വരൂപിണി പുരസ്‌കാര സമര്‍പ്പണവും 13 ന് നടക്കും. നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം നടത്തുന്ന ശ്രീമാനവേദ സംഗീതോത്സവത്തില്‍ പ്രഗത്ഭ സംഗീതജ്ഞര്‍ പങ്കെടുക്കും. 20 ന് സമാപിക്കും. പ്രതിഭാധനരായ നിരവധി സംഗീത വിദ്യാര്‍ത്ഥികള്‍ക്കും,കലാകാരന്മാര്‍ക്കും പാടുവാനുള്ള അവസരം ഒരുക്കി അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതാര്‍ച്ചന നടത്തുന്നത്. പ്രസിദ്ധ തായമ്പക മേളം, പഞ്ചവാദ്യ കലാകാരന്‍ പല്ലശ്ശന പൊന്നുകുട്ടന്‍ മാരാര്‍ക്കാണ് ശക്തിസ്വരൂപിണി പുരസ്‌കാരം നല്‍കുന്നത്. ഒക്‌ടോബര്‍ 21 ദുര്‍ഗ്ഗാഷ്ടമി ദിവസം രാവിലെ 5.30 മുതല്‍ വൈകീട്ട് 6.30 വരെ നൃത്താര്‍ച്ഛനയുണ്ടാകും. ഭരതാഞ്ജലി ആര്‍ട്ട്‌സ് സെന്റര്‍, കൊയിലാണ്ടിയും ചേര്‍ന്ന് സംയുക്തമായിട്ടാണ് നൃത്താര്‍ച്ചന ഉണ്ടായിരിക്കും. പത്മവിഭൂഷണ്‍ പണ്ഡിറ്റ്ഹരിപ്രസാദ് ചൗരസ്യയുടെ ഹിമാംശു നന്ദയുടെ ഭാംസുരി കച്ചേരി 22 ന് നടക്കും.കോഴിക്കോട് പ്രശാന്ത് പങ്കെടുക്കും.
















