കോഴിക്കോട്: ചക്കോരത്ത് കുളം വിവേകാനന്ദ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി മുദ്രയോജന വായ്‌പ മേളസംഘടിപ്പിച്ചു. ചെറോട്ട് ശ്രീ മൂകാംബിക വിദ്യനികേതനില്‍ നടന്ന വായ്‌പമേള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വെസ്റ്റ്ഹില്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക് ജാമ്യവും സമാന്തര ഈടും ആവശ്യമില്ല എന്നതാണ് ഈ വായ്‌പ പദ്ധതിയുടെ സവിശേഷത എന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദ വിചാരവേദി ജനറല്‍ സെക്രട്ടറി കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.സാജന്‍ വിവിധവായ്‌പ പദ്ധതികളെ കുറിച്ച് നടന്ന ക്ലാസ്സിന് നേതൃത്വം നല്‍കി. എം.എസ്. സുജിത്ത് കുമാര്‍, എന്‍.പി.സരളമോഹന്‍ദാസ് സി. ഷബ്‌നജോഷി എന്നിവര്‍ പ്രസംഗിച്ചു.
















