Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പട്ടികജാതി വികസന വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍: പ്രേരകുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 09:45 pm IST
in Kannur

മട്ടന്നൂര്‍: പട്ടികജാതി വികസന വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെക്കാന്‍ പ്രേരകുമാര്‍ ഒരുങ്ങുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും 50 വയസ്സ് കഴിഞ്ഞവരെയും എട്ട് വര്‍ഷത്തോളം സര്‍വീസുള്ളവരെയുമാണ് സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ത്രിതല പഞ്ചായത്തുകളില്‍ സംസ്ഥാനത്തെ മലയന്‍, പുലയന്‍, വേലന്‍, വണ്ണാന്‍, സാബവന്‍ തുടങ്ങി 54 ഓളം വരുന്ന പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പില്‍ വരുത്താനായി യത്‌നിക്കുന്നവരാണ് വകുപ്പിന്റെ കീഴിലുളള പ്രമോട്ടര്‍മാര്‍. സംസ്ഥാനത്തില്‍ 1,1877 പ്രമോട്ടര്‍മാരാണ് ഇത്തരത്തിലുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് പട്ടികജാതി വികസന വകുപ്പ് ഇവരെ നിയമിക്കുന്നത്. എന്നാല്‍ കാലാവധി ഒരു വര്‍ഷം കൊണ്ട് അവസാനിക്കുമെങ്കിലും ഇടക്കാല ഉത്തരവിലൂടെ കാലാവധി ഒന്നും രണ്ടും വര്‍ഷം നീട്ടി നല്‍കുകയാണ് പതിവ്. പ്രമോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഹോണറേറിയം അടുത്തകാലം വരെ 2000 രൂപ മാത്രമായിരുന്നു. 2013 ല്‍ കേരള സ്റ്റേറ്റ് എസ്‌സി പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ രൂപീകരിക്കുകയും തിരുവനന്തപുരത്ത് നടന്ന ഒന്നാം സംസ്ഥാന സമ്മേളനം അന്നത്തെ കെപിസിസി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. പ്രമോട്ടര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ഹോണറേറിയും 10,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പട്ടികജാതി വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 4000 രൂപയാക്കി വര്‍ധിപ്പിക്കുകയാണുണ്ടായത്. ഈ വര്‍ഷം ജനുവരിയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പ്രമോട്ടര്‍മാരെ സ്ഥിരപ്പെടുത്തുക, ഹോണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു മുഖ്യമായും ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ ശിക്ഷാ നടപടിയെന്ന പേരിലാണ് പട്ടികജാതി വകുപ്പ് മന്ത്രി കെ.പി.അനില്‍ കുമാര്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നതെന്ന് കേരള സ്റ്റേറ്റ് എസ്‌സി പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ കക്കറയില്‍ പറയുന്നു. സാധാരണ ഗതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വര്‍ഷാവസാനം പ്രമോട്ടര്‍മാരെ കാലാവധി അവസാനിക്കുന്ന മുറക്ക് തസ്തിക നീട്ടി ഉത്തരവ് പുറപ്പെടുവിക്കാറെങ്കിലും വകുപ്പിന്റെ ജീല്ലാ ഓഫീസര്‍മാരാണ് പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതായി അറിയിച്ചത്. ഇത്തരത്തില്‍ പിരിച്ചു വിടാന്‍ സാധ്യതയുള്ളതായി കണ്ട് അസോസിയേഷന്‍ എറണാകുളം ട്രൈബ്യൂണല്‍ കോടതി പിരിച്ചുവിടുന്നതിനെതിരെ ഹരജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രമോട്ടര്‍മാര്‍ക്ക് ഒരുമാസം കാലാവധി നീട്ടി നല്‍കാനും പിരിച്ചുവിട്ട ഉത്തരവിന് സ്റ്റേ നല്‍കിക്കൊണ്ട് സെപ്തംബര്‍ 23 ന് ട്രൈബ്യൂണല്‍ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പ് ഇടക്കാല ഉത്തരവില്‍ എട്ട് വര്‍ഷം സര്‍വീസുള്ളവരെയും 50 വയസ്സ് കഴിഞ്ഞവരെയും അര്‍ഹതയില്ലാത്തവരായി പരിഗണിച്ച് പിരിച്ചുവിടരുതെന്ന് ട്രൈബ്യൂണല്‍ കോടതി ജഡ്ജി വിധിച്ചിരുന്നു. എന്നാല്‍ സെപ്തംബര്‍ 23 ന് മുമ്പ് കണ്ണൂര്‍ അടക്കമുള്ള പല ജില്ലകളിലും വകുപ്പിന്റെ ജില്ലാ ഓഫീസര്‍മാര്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി കോടതിയുത്തരവ് അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇത് കോടതിയലക്ഷ്യമാണെന്നും കോടതി വിധി നടപ്പാക്കുന്നതിനു വേണ്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ കക്കറയില്‍ പറയുന്നു. വകുപ്പ് മന്ത്രിതന്നെ നേരിട്ട് ഇടപെട്ടാണ് പ്രവര്‍ത്തകരായ തങ്ങളെ നിരുപാധികം പിരിച്ചുവിടല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ഉത്തരവില്‍ പിരിച്ചുവിടപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ്സുകാരായ പ്രമോട്ടര്‍മാരും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Entertainment

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

പുതിയ വാര്‍ത്തകള്‍

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.