ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ യുഎസ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് ആറു യുഎസ് സൈനികര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് അപകടം.
യുഎസ് ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട സി-130 വിമാനമാണു തകര്‍ന്നത്. നാറ്റോ പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ട ആളുകളാണു മരിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന നഗരമാണു ജലാലാബാദ്.















