പെരുമ്പാവൂര്‍: വെങ്ങോല പുതുപ്പാറ ഭഗവതി ക്ഷേത്രത്തിലെ മേപ്രത്ത് പടിയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ട് ഒരു മാസം തികയുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണ്. എന്നാല്‍ ഭണ്ഡാരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ക്ഷേത്ര വിശ്വാസികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കുമെതിരെയാണ് കേസ്. മതസ്പര്‍ദ്ധവളര്‍ത്തുകയും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുമെന്നാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്ഷേത്രഭണ്ഡാരം രാത്രിയില്‍ കുത്തിയിളക്കി തൊട്ടടുത്ത കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ക്ഷേത്ര ഭണ്ഡാരത്തിനെതിരെ നേരത്തെ തന്നെ ചിലര്‍ രംഗത്ത് വന്നിരുന്നു. ഭണ്ഡാരം നശിപ്പിക്കുമെന്ന് ഇക്കൂട്ടര്‍ ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ ഭണ്ഡാരം നശിപ്പിച്ചിട്ട് ഒരു മാസം ആയിട്ടും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും പിടികൂടാന്‍ പോലീസ് തയ്യാറായില്ല. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ഇവരെ പിടികൂടാത്തതിന്റെ പിന്നില്‍ രാഷ്‌ട്രീയ ഇടപെടലെന്ന് ആക്ഷേപം ഉയര്‍ന്നു.
















