റസ്‌നെ: ഗാന്ധിജിക്ക് ലിത്വേനിയയിലും സ്മാരകം ഒരുങ്ങുന്നു. ഗാന്ധിജിക്കും അടുത്ത സുഹൃത്തും ലിത്വേനിയക്കാരനുമായ ഹെര്‍മന്‍ കല്ലേന്‍ബാക്കിനുമായാണ് സ്മാരകം ഉയരുക.
ഗാന്ധിജിക്ക് ഒപ്പം ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന കല്ലേന്‍ബാക്ക് ട്രാന്‍സ്‌വാളില്‍ സത്യാഗ്രഹികള്‍ക്കായി ആയിരം ഏക്കര്‍ ഭൂമി വിട്ടു നല്‍കുകവരെ ചെയ്തിരുന്നു.
ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് (വെള്ളിയാഴ്ച) ഗാന്ധിജിയും കല്ലേന്‍ബാക്കും ചേര്‍ന്നു നില്‍ക്കുന്ന വെങ്കല പ്രതിമ പടിഞ്ഞാന്‍ നഗരമായ റസനെയില്‍ ലിത്വേനിയന്‍ പ്രധാനമന്ത്രി അല്‍ഗ്രിഡ്‌സ് ബുക്‌തേവിഷ്യസും ഭാരതകേന്ദ്രമന്ത്രി മോഹന്‍ കുന്ദാരിയയും ചേര്‍ന്ന് അനാവരണം ചെയ്യും.
കല്ലേന്‍ബാക്കിന്റെ ജന്മനാടാണ് റസനെ. ഭാരത ലിത്വേനിയന്‍ ബന്ധത്തിന്റെ സ്മാരകമാണിത്. ഭാരതത്തിലെ ലിത്വേനിയന്‍ പ്രധാനമന്ത്രി ലെയ്‌മണ്‍സ് തലാത്ത് കെല്‍പ്‌സ പറഞ്ഞു.
















