കൊച്ചി: എറണാകുളം ബോട്ട് ജെട്ടിക്ക് സ്വാമി വിവേകാനന്ദന്റെ പേര് നല്‍കാനുള്ള തീരുമാനം നടപ്പാക്കാന്‍ കൂട്ടാക്കാത്ത കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ധര്‍ണ്ണ നടത്തും. ബോട്ട് ജെട്ടി പരിസരത്തു നടത്തുന്ന ധര്‍ണ്ണ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 2013 ജനുവരി 19ന് കൊച്ചി നഗരസഭാ യോഗം ഐകകണ്‌ഠേനയാണ് ബോട്ട് ജെട്ടിക്ക് സ്വാമിവിവേകാനന്ദന്റെ പേര് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ നഗരസഭയിലെ ചില കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തീരുമാനം അട്ടിമറിക്കുകയാണെന്ന് ഭാരത് വികാസ് പരിഷത്ത് ദേശീയ കണ്‍വീനര്‍ കെ.പി.ഹരിഹരകുമാര്‍ കുറ്റപ്പെടുത്തി. തീരുമാനം നടപ്പിലാക്കുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
















