ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫേസ്ബുക് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുമ്പ് ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന സന്ദേശവുമായി സ്വന്തം ചിത്രം പോസ്റ്റ് ചെയ്തു. ഭാരത ദേശീയ പതാകയെ പ്രതീകാത്മകമാക്കി ഇന്റര്‍നെറ്റ് കണക്ഷനെ ചിത്രീകരിച്ചാണ് പ്രൊഫൈല്‍.
ഭാരതത്തിന്റെ ഡിജിറ്റല്‍ പദ്ധതിയെ എല്ലാ മേഖലയില്‍നിന്നും എല്ലാവിധത്തിലും സഹായിക്കുന്ന വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമ്പോളാണ് സുക്കര്‍ബര്‍ഗ്ഗിന്റെ ഈ നടപടി. ഭാരത സര്‍ക്കാരിന്റെ, ഗ്രാമീണ ജനതയുമായി സമ്പര്‍ക്കം ചെയ്യാനുള്ള ഇന്റര്‍നെറ്റ് പദ്ധതി കുടുതല്‍ കൂടുതല്‍പേരെ ഇന്റര്‍നെറ്റുമായി അടുപ്പിക്കുമെന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി കാത്തിരിക്കുന്നു, കൂടിക്കാഴ്ചയ്‌ക്കു തൊട്ടുമുമ്പ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലെഴുതി.
മോദിയും തന്റെ ഫേസ്ബുക്ക് ചിത്രം മാറ്റി. നന്ദി സുക്കര്‍ബര്‍ഗ്, ഡിജിറ്റല്‍ ഇന്ത്യക്കു നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദി. ഞാനും എന്റെ ഡിപി ചിത്രം മാറ്റി. മോദി ഫേസ്ബുക്കില്‍ എഴുതി.
















