കൊച്ചി: അഖിലഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് ജില്ലാ സമ്മേളനവും കുടുംബസംഗമവും എളമക്കര സരസ്വതി വിദ്യാനികേതനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കമാന്റര്‍(റിട്ട.) കെ.സി.മോഹന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗം കമാന്റര്‍ (റിട്ട.) എന്‍.രവീന്ദ്രനാഥന്‍ ഉദ്ഘാടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.സഞ്ജയന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഒആര്‍ഒപി നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും യോഗം അഭിനന്ദിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ലഫ്.കമാന്റര്‍ (റിട്ട.) പി.എന്‍.സുലോചന, അഡ്വ.പി.കെ.പി നായര്‍, മേജര്‍(റിട്ട.) കെ.പി.ആര്‍.കുമാര്‍, സേതുമാധവന്‍ (സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കമാന്റര്‍ കെ.സി.മോഹന്‍പിള്ള (പ്രസിഡന്റ്), ക്യാപ്റ്റന്‍ (റിട്ട.) സുന്ദരന്‍ (വൈസ് പ്രസിഡന്റ്), ക്യാപ്റ്റന്‍ (റിട്ട.) ഉമേഷ് (ജനറല്‍ സെക്രട്ടറി), സുമേഷ്, പ്രേംനാഥ് (ജോയിന്റ് സെക്രട്ടറിമാര്‍), ജിജി മോന്‍ (ട്രഷറര്‍), എസ്.സഞ്ജയന്‍ (സംസ്ഥാന കൗണ്‍സില്‍ അംഗം) എന്നിവരെ തെരഞ്ഞെടുത്തു.
















