കൊട്ടാരക്കര: ചന്തമുക്കിലെ വസ്ത്രവ്യാപാരശാലയിലെ വൈദ്യുതമീറ്റര്‍ കത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10നാണ് സംഭവം. ഹര്‍ത്താലായതുകൊണ്ട് കടതുറന്നിരുന്നില്ല. ടാക്‌സി ഡ്രൈവര്‍മാരാണ് കടക്കുള്ളില്‍ നിന്ന് കരിയുന്ന മണവും, പുകയും ഉയരുന്നതായി പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചത്. തുടര്‍ന്ന് ഉടമ സ്ഥലത്തെത്തി കടതുറന്നപ്പോള്‍ മീറ്ററില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു. ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കിയതുകൊണ്ട് നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.
















