പറവൂര്‍: എറണാകുളത്തേക്ക് ജോലിക്കായി പോകുന്ന മൂത്തകുന്നം മുതല്‍ വരാപ്പുഴവരെ യാത്രാക്ലേശം രൂക്ഷം. യാത്രക്കാര്‍ സമയത്തിന് ബസ് കിട്ടാതെ വിഷമിക്കുകയാണ്. രാവിലെ ഗുരുവായൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരെക്കൊണ്ട് നിറഞ്ഞാണ് വരുന്നത്. അതുകൊണ്ട് കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍ ഈ ബസ്സുകള്‍ മറ്റ് സ്‌റ്റോപ്പുകളില്‍ നിര്‍ത്താറില്ല. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജോലിചെയ്യുന്നവരും വിദ്യാര്‍ത്ഥികളും അടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് സമയത്തിന് ഓഫീസുകളില്‍ എത്താതെ വിഷമിക്കുന്നത്.
ഇവയെല്ലാം കൂടുതലായി ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസിയെയാണ്. കൊടുങ്ങല്ലൂരില്‍നിന്നും പറവൂരില്‍നിന്നും രാവിലെ എറണാകുളത്തേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
















