കൊല്ലം: മലേറിയ രോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുകുകള്‍ പെരുകുന്നത് തടയുകയാണ് മലേറിയ നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിനജലം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, കിണറുകളും വാട്ടര്‍ടാങ്കുകളും മലിനമാകുന്ന സാഹചര്യം ഒഴിവാക്കുക എന്നിവക്കും പനി ബാധിച്ചാല്‍ രക്തപരിശോധന നടത്തി മലമ്പനിയല്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
















