കോഴിക്കോട്: കോര്‍പ്പറേഷന്‍ ഓഫീസില്‍ ധൃതിപിടിച്ച് പിന്‍വാതില്‍ നിയമനം. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഇന്ന് നടക്കുന്ന ഇന്റര്‍വ്യൂ വഴി സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. പിഎസ്‌സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയെ മറികടന്നാണ് റിട്ടയര്‍ ചെയ്തവരെ ഇന്റര്‍വ്യൂ വഴി നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
സാധാരണനിലയില്‍ എംപ്ലോയ്‌മെന്റ് വഴിയോ പി എസ് സി വഴിയോ ആണ് നിയമനം നടക്കാറ്. ഒഴിവുകളുടെ വിവരം പി എസ് സി യെ അറിയിക്കാതെയും നിയമനം നടത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഇന്ന് ഇന്റര്‍വ്യൂ നടക്കുന്നത്.
14 തസ്തികകളില്‍ ഒഴിവുള്ള 4 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. 30,000 രൂപയാണ് പ്രതിമാസ ശമ്പളം. ഒരു വിഭാഗം കരാറുകാരുടെ സമ്മര്‍ദ്ദവും നിയമന നീക്കത്തിലുണ്ടെന്നാണറിയുന്നത്.
















