Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിജയസാധ്യതയുള്ള വാര്‍ഡുതേടി നേതാക്കള്‍; വിളപ്പിലില്‍ കോണ്‍ഗ്രസ് തമ്മിലടി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:53 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തങ്ങള്‍ക്ക് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് നേതാക്കള്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി തുടങ്ങി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുവാന്‍ പലയാവര്‍ത്തി വിളിച്ചുകൂട്ടിയ യോഗങ്ങള്‍ അലസിപ്പിരിഞ്ഞു. നേതാക്കള്‍ സീറ്റിനായി അവകാശവാദം തുടങ്ങിയതോടെ പലയോഗങ്ങളിലും ഗ്രൂപ്പ് പോരും മറനീക്കി പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞതവണ വനിതാസംവരണം ആയതിനാല്‍ വിളപ്പിലില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതാക്കള്‍ക്ക് കൈവിട്ടു പോയിരുന്നു. ഇക്കുറി വിളപ്പിലില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ പ്രസിഡന്റാകാം എന്നതാണു മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നത്.2010 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 20 വാര്‍ഡില്‍ പത്തെണ്ണത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ചെറുകോട് വാര്‍ഡില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച ബി. ഓമന ഒപ്പം ചേര്‍ന്നതോടെയാണു ഭരണത്തിലേറാന്‍ കോണ്‍ഗ്രസിനു സാധിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എ. ബാബുകുമാറിന്റെ വാര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണമായി. മറ്റേതെങ്കിലും വാര്‍ഡില്‍ മത്സരിച്ചാല്‍ പരാജയം ഉറപ്പായതിനാല്‍ കഴിഞ്ഞ തവണ ബാബുകുമാര്‍ മത്സരരംഗത്തു നിന്ന് വിട്ടുനിന്നു. പകരം സഹോദരിയായ ശോഭനകുമാരിയെ അവിടെ നിര്‍ത്തി മത്സരിപ്പിച്ചു. ഇക്കുറി ഈ വാര്‍ഡ് ജനറല്‍ വാര്‍ഡാകുന്നതോടെ തനിക്ക് മത്സരിക്കണമെന്നതാണു നിലവിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ബാബുകുമാറിന്റെ മോഹം. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു മറുപക്ഷം. കുടുംബ സ്വത്തുപോലെ ഒരു വാര്‍ഡ് കയ്യടക്കി വയ്‌ക്കാന്‍ പറ്റില്ലെന്നും ഇവര്‍ വാദിക്കുന്നു.നേതൃത്വ നിരയിലുള്ളവര്‍ മത്സരരംഗത്തു നിന്ന് മാറിനില്‍ക്കണം എന്നതാണു കെപിസിസി അദ്ധ്യക്ഷന്റെ പക്ഷം. ഒന്നിലേറെ തവണ ഒരിടത്ത് മത്സരിക്കുന്നതും കുടുംബ വാഴ്ചയും അദ്ദേഹം എതിര്‍ക്കുന്നു. എന്നാല്‍ മുന്‍കാലങ്ങളിലേതുപോലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക ഘടകത്തിന്റെ തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അവസാന നിമിഷം നേതൃത്വം തയ്യാറാകും എന്ന കണക്കുകൂട്ടലിലാണു സ്ഥാനാര്‍ഥിമോഹികള്‍.

സംവരണ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നത് വിളപ്പിലില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ജനറല്‍ വാര്‍ഡുകളെ പ്രതിനിധാനം ചെയ്ത പുരുഷ മെമ്പര്‍മാര്‍ ആ വാര്‍ഡുകളില്‍ വനിതാ നേതാക്കളെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ താത്പര്യം കാണിച്ചില്ല. അതുകൊണ്ടുതന്നെ വിളപ്പിലില്‍ പുതുതായി പത്ത് വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നത് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. നിലവില്‍ കോണ്‍ഗ്രസ് വനിതാ മെമ്പര്‍മാരുള്ള വെള്ളൈക്കടവ്, കരുവിലാഞ്ചി, ഹൈസ്‌കൂള്‍, പുളിയറക്കോണം, പിറയില്‍ എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ പുരുഷ മെമ്പര്‍മാര്‍ അരയുംതലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പരാജയം രുചിച്ച പടവന്‍കോട്, പുറ്റുമ്മേല്‍കോണം, നൂലിയോട്, മിണ്ണംകോട്, അലകുന്നം, ഓഫീസ് വാര്‍ഡ്, പേയാട്, വിട്ടിയം, തുരുത്തുംമൂല തുടങ്ങിയ വാര്‍ഡുകളിലേക്ക് കടന്നുചെല്ലാന്‍ പലര്‍ക്കും ധൈര്യം പോര. ബിജെപി പഞ്ചായത്തിലുടനീളം ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും കോണ്‍ഗ്രസിന് ആധി കൂട്ടിയിട്ടുണ്ട്. നിലവില്‍ നാലു സീറ്റുകളുള്ള ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചോളം വാര്‍ഡുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബിജെപി വിജയിച്ച വാര്‍ഡുകളില്‍ നടപ്പിലാക്കിയ വികസനപദ്ധതികള്‍ മറ്റ് വാര്‍ഡുകളിലെ ജനങ്ങള്‍ ആകാംക്ഷയോടെ നോക്കികാണുന്നത് ഇരുമുന്നണികളെയും കുഴയ്‌ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ഇടതുപക്ഷത്തിന്റെ ഒത്തുതീര്‍പ്പ് സഹകരണഭരണവും മടുത്ത ജനം ഇക്കുറി മാറ്റത്തിനു വേണ്ടി പോളിംഗ് സ്റ്റേഷനിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

World

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.