Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സ്‌കൂള്‍ ഉദ്ഘാടനം; ഉദ്ഘാടകനെ ചൊല്ലിയും സിപിഎം-കോണ്‍ഗ്രസ് ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:43 pm IST
in Thiruvananthapuram

കിളിമാനൂര്‍: ആര്‍എംഎസ്എ പദ്ധതി പ്രകാരം ഹൈസ്‌കൂളായി ഉയര്‍ത്തിയ പോങ്ങനാട് ഗവ. സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിച്ചെങ്കിലും ഒരു ഹൈസ്‌കൂള്‍ കെട്ടിടത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഏറെ. പണി പൂര്‍ത്തിയായില്ലെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധൃതഗതിയില്‍ ഉദ്ഘാടനം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതിയും സിപിഎമ്മും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതിനിടെ തടയിടാന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സും രംഗത്തെത്തി.

സ്‌കൂള്‍ ഉദ്ഘാടനത്തിനായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് 26ന് രാവിലെ 11 നാണ് സമയം നിശ്ചയിച്ചത്. വളരെ മുന്നൊരുക്കങ്ങളില്ലാതെ ധൃതിയില്‍ സ്വാഗതസംഘം ചേര്‍ന്നെങ്കിലും ഉദ്ഘാടകനെയോ തീയതിയോ തീരുമാനിക്കാതെയാണ് യോഗം പിരിഞ്ഞത്. എന്നാല്‍ അടുത്ത ദിവസം തന്നെ 26ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതായും ഉദ്ഘാടകനായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചതായും സിപിഎം ആഭിമുഖ്യമുള്ള പിടിഎയും പഞ്ചായത്ത് ഭരണസമിതിയും വെളിപ്പെടുത്തി. സ്വാഗതസംഘം ചേരുന്നതിന് മുമ്പ് തന്നെ 26ന് ഉദ്ഘാടനം വേണമെന്ന് ബി. സത്യന്‍ എംഎല്‍എയുടെ പ്രത്യേകതാത്പര്യപ്രകാരം വി എസ്സിനെ ഉദ്ഘാടകനായി ക്ഷണിച്ചിരുന്നതായും പറയപ്പെടുന്നു.

സ്‌കൂള്‍ പിടിഎ ഈ വര്‍ഷം തെരഞ്ഞെടുത്തിരുന്നില്ലെന്നും കഴിഞ്ഞവര്‍ഷത്തെ പിടിഎ തുടരുന്നതായും ആരോപണമുണ്ട്. നിലവിലെ പിടിഎ പ്രസിഡന്റ് മുമ്പ് വിഎസിന്റെ ഗണ്‍മാനായിരുന്നതിനാല്‍ ആ താത്പര്യവും മുന്നില്‍ നില്‍ക്കുന്നതായി പറയപ്പെടുന്നു. സ്വാഗതസംഘത്തില്‍ കാര്യമായി അഭിപ്രായം പറയാതെ യോഗം അവസാനിക്കുന്നതിന് മുമ്പ് പുറത്തുപോയ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഉദ്ഘാടകന്‍ വി എസ് ആണെന്നറിഞ്ഞതോടെ സടകുടഞ്ഞെഴുന്നേറ്റു. 26 ലെ ഉദ്ഘാടനം രാഷ്‌ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ പങ്കെടുപ്പിക്കണമെന്നും അവര്‍ ആവശ്യമുയര്‍ത്തി. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ മാത്രമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് മുന്‍നിരയിലുള്ളത്. ഇവരെ പങ്കെടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പാര്‍ട്ടിതലത്തില്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. 26ന് ഹര്‍ത്താലും ഇന്ന് പ്രതിഷേധയോഗവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ആരോപണപ്രത്യാരോപണങ്ങള്‍ ഉയരുമ്പോഴും സ്‌കൂളിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുങ്ങിയിട്ടില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന ഹൈസ്‌കൂളിന് മൂത്രപ്പുരപോലുമില്ല. 40 കുട്ടികള്‍ക്ക് ഒരു ശൗചാലയം എന്ന നിബന്ധനയുണ്ടെങ്കിലും 9 ക്ലാസ് മുറികള്‍ ഉള്ള സ്‌കൂളില്‍ ഒരു ശൗചാലയവുമില്ല. ഉദ്ഘാടനത്തിന് തൊട്ടടുത്ത അദ്ധ്യയന ദിവസം മുതല്‍ ഇവിടെ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റും പിടിഎയും അറിയിച്ചത്. എന്നാല്‍ ക്ലാസ് തുടങ്ങുന്നതിനാവശ്യമായ ഒരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല.

നിലവില്‍ ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പഴയ സ്‌കൂള്‍ മന്ദിരത്തിന് വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാല്‍ പോങ്ങനാട് മാര്‍ക്കറ്റ് നിലനില്‍ക്കുന്ന സ്ഥലത്ത് നിന്ന് 58 സെന്റ് ഭൂമി പഞ്ചായത്ത് ഭരണസമിതി ജില്ലാ പഞ്ചായത്തിന് കൈമാറുകയും തുടര്‍ന്ന് ബി.സത്യന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 82 ലക്ഷം രൂപ അനുവദിച്ച് മന്ദിരം നിര്‍മ്മിക്കുകയുമായിരുന്നു. മന്ദിരത്തിന് സമീപമാണ് പഴയ മാര്‍ക്കറ്റിലെ അറവു മാലിന്യകേന്ദ്രം. ഇതിനു നവീകരണമില്ലാതായതോടെ വര്‍ഷങ്ങളായുള്ള അറവു മാലിന്യങ്ങള്‍ സെപ്റ്റിക് ടാങ്കിലേക്ക് തള്ളാന്‍ തുടങ്ങി. ഇത് ഇനിയും ശുചീകരിച്ചിട്ടില്ല. കുടിവെള്ള സ്രോതസ്സായി ചന്തയിലെ പഴയ കിണറാണുള്ളത്. ഇത് ചായം തേച്ച് മിനുക്കിയെങ്കിലും കിണറിനകം കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടക്കുന്നു. 5ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നിര്‍മ്മിച്ച ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് മലിനജലം നിറഞ്ഞ് പുഴുവരിക്കുന്നു. ഇവയെല്ലാം സ്‌കൂള്‍ മന്ദിരത്തോട് ചേര്‍ന്ന് നില്‍ക്കുന്നുവെങ്കിലും ഇനിയും നീക്കം ചെയ്യുകയോ ശുചീകരിക്കുകയോ ചെയ്തിട്ടില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ പങ്കെടുപ്പിക്കാനാകാതെ പോയതിലുള്ള മോഹഭംഗത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും സ്‌കൂള്‍ മന്ദിരം നില്‍ക്കുന്ന വാര്‍ഡിലെ മെമ്പറുമായ ആലപ്പാട്ട് ജയകുമാര്‍ അടിസ്ഥാന സൗകര്യമൊരുക്കാത്ത സ്‌കൂളിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് സ്വാഗതസംഘത്തില്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആഗ്രഹം സിപിഎം അട്ടിമറിച്ചതോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കാനിറങ്ങിയത്. ഉദ്ഘാടനം രാഷ്‌ട്രീയപ്രേരിതമെന്ന് ആദ്യം ആരോപണമുയര്‍ത്തി. ഇത് ഏല്‍ക്കാതായതോടെ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന ആരോപണമുയര്‍ത്തി പ്രതിഷേധിക്കുവാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് ജനങ്ങളുടെ ചിരകാല അഭിലാഷമായ ഹൈസ്‌കൂളിനായി ഒരു മൂത്രപ്പുരയുടെ പണംപോലും അനുവദിപ്പിക്കാന്‍ കഴിയാതെ പോയ നാണക്കേടിനെ മറയ്‌ക്കാന്‍ ഹര്‍ത്താലുമായി ഇറങ്ങിയതാണെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന നീക്കങ്ങളില്‍ നാട്ടുകാര്‍ മനംമടുത്തു കഴിഞ്ഞു. നാടിന്റെ സ്വപ്‌നമായ ഹൈസ്‌കൂള്‍ വികസനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന രാഷ്‌ട്രീയ നാടകങ്ങളില്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും നാട്ടുകാരിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

World

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.