കൊച്ചി: യുകെയിലെ വിവിധ സര്‍വകലാശാലകളുമായി സഹകരണത്തിന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയ്‌ക്ക് (കുഫോസ്) അവസരം. ലണ്ടനിലെ കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ജഫ്രി ക്ലെമന്റ്‌സ് ആണ് കുഫോസുമായി സഹകരണ ബന്ധം സ്ഥാപിക്കാന്‍ പദ്ധതികളുമായി ഫിഷറീസ് സര്‍വകലാശാലയിലെത്തിയത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യുകെ സര്‍വകലാശാലകളുമായി വിവിധ മേഖലകളില്‍ സഹകരണം ബന്ധം സ്ഥാപിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് കുഫോസുമായി പ്രാഥമിക ചര്‍ച്ച നടത്തുന്നതിനാണ് ക്ലെമന്റ്‌സ് സര്‍വകലാശാല സന്ദര്‍ശിച്ചത്.
പാഠ്യപദ്ധതി വികസനം, കോഴ്‌സ് അംഗീകാരം, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പരസ്പര കൈമാറ്റം, സംയുക്ത ഗവേഷണം, ലബോറട്ടറി ഉപയോഗം തുടങ്ങിയ മേഖലകളിലാണ് സഹകരണം പ്രതീക്ഷിക്കുന്നതെന്ന് കുഫോസ് അധികൃതരുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ ജെഫ്രി ക്ലെമന്റ്‌സ് പറഞ്ഞു. കുഫോസ് രജിസ്ട്രാര്‍ ഡോ വി എം വിക്ടര്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതിയില്‍ നടന്ന ചര്‍ച്ചയില്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഡയറക്ടര്‍മാറും വകുപ്പു തലവന്‍മാരും പങ്കെടുത്തു.
റിസര്‍ച്ച് ഡയറക്ടര്‍ ഡോ കെ വി ജയചന്ദ്രന്‍, ഡോ. കെ ഗോപകുമാര്‍, ഡോ എസ് സുരേഷ്‌കുമാര്‍, ഡോ എം എസ് രാജു, ഡോ എം കെ സജീവന്‍, ഡോ എന്‍ എന്‍ രാമന്‍, ഡോ. എസ് ശ്യാമ, ഡോ വി അമ്പിളികുമാര്‍, ഡോ ദേവിക പിള്ള, ഡോ സി വി കെ പ്രസാദ റാവു, ഡോ വെങ്കിട്ടരമണി, ജോബി ജോര്‍ജ്ജ് പി, കെ എം ജോയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















