Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി ദേശീയ അദ്ധ്യക്ഷനെ സ്വീകരിക്കാന്‍ ദേശിംഗനാടൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:41 am IST
in Kollam

കൊല്ലം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കൊല്ലത്ത് എത്താന്‍ അഞ്ചുദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരുക്കങ്ങള്‍ ദ്രുതഗതിയിലാണ്. ദേശീയ അദ്ധ്യക്ഷന് ദേശിംഗനാട്ടിലേക്ക് സ്വാഗതമറിയിച്ച് കൊണ്ടുള്ള കമാനങ്ങളും ഫഌക്‌സ് ബോര്‍ഡുകളും പ്രധാന സ്ഥലങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു.

അമിത്ഷാ 27ന് എത്തുമെന്ന അറിയിപ്പ് വന്നതോടെ അന്നുമുതല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപമുള്ള ബിജെപി ഓഫീസ് അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ പ്രവര്‍ത്തനകേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് എം.സുനില്‍ ഉള്‍പ്പെടുന്ന നേതാക്കളും അണികളും അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്. ജില്ലാ-മണ്ഡലം കമ്മിറ്റികളുടെ തയ്യാറെടുപ്പുകളുടെ അവലോകന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്നേദിവസം രാവിലെ പ്രത്യേക ഹെലികോപ്ടറില്‍ ആശ്രാമം മൈതാനത്ത് എത്തുന്ന അമിത്ഷാ അമൃതപുരിയില്‍ നടക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിജെപി ജില്ലാ ഘടകം സംഘടിപ്പിക്കുന്ന നവോത്ഥാനസംഗമം ഉച്ചയ്‌ക്ക് രണ്ടിന് പീരങ്കി മൈതാനിയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അമിത്ഷായുടെ കേരള സന്ദര്‍ശനം രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതാനിയിരത്തിലധികം പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് ബിജെപി ജില്ലാ ഘടകം തീരുമാനിച്ചിരിക്കുന്നത്. 25000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് പന്തലിന്റെ നിര്‍മ്മാണം. അമിത്ഷാ സംസാരിക്കുന്ന വേദി രണ്ട് തട്ടാണ്. മുന്‍നിരയില്‍ സംസ്ഥാന-ജില്ലാ ഭാരവാഹികളും രണ്ടാമത്തെ തട്ടില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റുമാരും വിവിധ മോര്‍ച്ചകളുടെ ജില്ലാ അദ്ധ്യക്ഷന്‍മാരും ഉണ്ടാകും.

സംസ്ഥാന നേതാക്കളായ വി.മുരളീധരന്‍, എം.ടി.രമേശ്, ഒ.രാജഗോപാല്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍പിള്ള, എന്നി നേതാക്കളും അദ്ദേഹത്തിനൊടൊപ്പം ഉണ്ടാക്കും. സംസ്ഥാന സംഘടന സെക്രട്ടറി ഉമാകാന്തന്‍, സഹസംഘടന സെക്രട്ടറി സുഭാഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. വിവിധ പരിവാര്‍ സംഘടനകളും നവോത്ഥാന സംഗംമം വിജയമാക്കീ തീര്‍ക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. ബിജെപിയുടെ ജില്ലയിലെ മുഴുവന്‍ ബുത്തുകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തും. ഒരു ലക്ഷത്തോളം അംഗങ്ങളാണ് ജില്ലയില്‍ ബിജെപിക്ക് നിലവിലുള്ളത്. ബിജെപി ബൂത്ത്തല ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വരുന്ന അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും ലിസ്റ്റുകള്‍ പരിപാടിയുടെ രണ്ട് ദിവസം മുമ്പ് പാര്‍ട്ടി ഓഫീസുകളിലെത്തിക്കാനാണ് മണ്ഡലം പ്രസിഡന്റുമാര്‍ക്കുള്ള നിര്‍ദ്ദേശം. എല്ലാ സ്ഥലങ്ങളില്‍ നിന്നും പരിപാടിക്ക് എത്താനുള്ള വാഹനങ്ങള്‍ അതാത് ബൂത്ത്തല നേതാക്കള്‍ ബുക്ക് ചെയ്തുകഴിഞ്ഞതായി ബിജെപി ജില്ലാ ഓഫീസില്‍ നിന്നും അറിയിച്ചു.

അന്നേദിവസം നഗരത്തിലെ ഗതാഗത നിയന്ത്രണം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയില്‍ 250 പ്രവര്‍ത്തകരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആശ്രാമം മൈതാനിയിലാണ് വാഹന പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്നും ചെറുപ്രകടനങ്ങളായി പരിപാടി സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ എത്തും. വനിതാ നിയന്ത്രണം മഹിളമോര്‍ച്ച ഏറ്റെടുത്തിരിക്കുകയാണ്. നഗരം താമരപതാകകളാല്‍ അലംകൃതമാകും. പരിപാടിയുടെ വിജയത്തിനായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ് (കോര്‍ഡിനേഷന്‍), വെള്ളിമണ്‍ ദിലീപ് (മൊബിലൈസേഷന്‍), സുജിത്ത് സുകുമാരന്‍, ബിജുനീലാംബരന്‍, എം.വിജയന്‍ (ഫൈനാന്‍സ്), കണ്ണാട്ട് രാജേന്ദ്രന്‍, ബൈജു ചെറുപൊയ്‌ക, ആര്‍.എസ്. പ്രശാന്ത്, (പബ്ലിസിറ്റി), എസ്.ദിനേശ്കുമാര്‍, വള്ളിക്കീഴ് രാജേന്ദ്രന്‍ (സ്റ്റേജ് മാനേജ്‌മെന്റ), മാമ്പുഴ ശ്രീകുമാര്‍, പി.ശിവന്‍ (വാഹന പ്രമുഖ്), പൂന്തോട്ടം സത്ത്യന്‍, ബിഐ ശ്രീനാഗേഷ്, മഠത്തില്‍ ശശി(ലീഡേഴ്‌സ് വ്യവസ്ഥ), ജി.ഹരീഷ് (പാര്‍ക്കിംഗ്), ശ്രീവിലാസം മനോജ് (അലങ്കാരം) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അമിത്ഷായുടെ വ്യവസ്ഥാ കാര്യങ്ങള്‍ ഡോ.സാജന്‍, ബിനേഷ് ബാലകൃഷ്ണന്‍. എന്നിവര്‍ക്കാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.