ആലുവ: തീവണ്ടി മാര്‍ഗ്ഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നിരോധിത പുകയില ഉത്പ്പനം കടത്തി കൊണ്ടു വന്ന രണ്ട് പേര്‍ പിടിയിലായി. ഒഡീഷ സ്വദേശികളായ പ്രശാന്ത് ലിമ (19), കിരണ്‍ (19) എന്നിവരെയാണ് എറണാകുളം റെയില്‍വെ പോലീസ് ആലുവ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 35.05 കിലോ നിരോധിത പുകയില ഉത്പ്പനങ്ങളും കണ്ടെടുത്തു.
തിരുവന്തപുരം റെയില്‍വെ പോലീസ് സൂപ്രണ്ട് വി.സി. മോഹനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ സ്‌റ്റേഷനില്‍ പരിശോധന കര്‍ശനമാക്കിയത്. ഡെപ്യൂട്ടി സൂപ്രണ്ട് എന്‍. രാജേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.ഐ വി. റോയിയുടെ നേതൃത്വത്തില്‍ എസ്.ഐ രഘു, സി.പി.ഒമാരായ പ്രവീണ്‍കുമാര്‍, വിശാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തീവണ്ടി മാര്‍ഗ്ഗം നിരോധിത പുകയില ഉത്പ്പനങ്ങളും, മയക്കു മരുന്നും കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കര്‍ശന നിരീക്ഷണത്തിലായിരുന്നു റെയില്‍വെ പെലീസ്.
കഴിഞ്ഞ മാസം എറണാകുളം, ആലപ്പുഴ റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നായി 34 കിലോ കഞ്ചാവ് റെയില്‍വെ പോലീസ് പിടികൂടി കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
















