Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വനിതാ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: അധികൃതരുടെ അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:13 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ വനിതാ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവം വിരല്‍ ചൂണ്ടുന്നത് അധികൃതരുടെ അനാസ്ഥയിലേക്ക്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും പൂര്‍ണആരോഗ്യം വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. എന്നാല്‍ ബിരിയാണിയും ഐസ്‌ക്രീമും കഴിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

അസ്വസ്ഥത അനുഭവപ്പെട്ട് രാവിലെ ജില്ലാ ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഛര്‍ദ്ധിയും വയറുവേദനയും തുടങ്ങിയ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടക്കത്തില്‍ വളരെ ലാഘവ ബുദ്ധിയോടെ വിദ്യാര്‍ത്ഥികളെ സമീപിച്ച ആശുപത്രി അധികൃതര്‍ പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയെത്തിയപ്പോള്‍ മാത്രമേ സംഭവം ഗൗരവമായി എടുത്തുള്ളു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു.

ഹോസ്റ്റലിന്റെ പരിമിതികളും അനാരോഗ്യകരമായ ചുറ്റുപാടുകളും നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയുമെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന കുടിവെള്ളം സംബന്ധിച്ചും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഹോസ്റ്റലിനകത്തെ മെസ്സിനോട് ചേര്‍ന്ന ഭാഗത്താണ് ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ താമസിക്കുന്നത്. ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കാത്ത നിലയിലാണ് ഈ ഭാഗം.

മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആരംഭിച്ചത്. എന്നാല്‍ ഇവരുടെ കായിക ക്ഷമതയോ വ്യക്തിത്വ വികസനമോ സാധ്യമാക്കുന്ന സാഹചര്യം ഇവിടെ ലഭ്യമല്ല എന്നതാണ് വസ്തുത. അടിസ്ഥാന സൗകര്യത്തിനാവശ്യമായ മുറവിളി ഉയര്‍ന്നാലും അധികൃതര്‍ പരിഗണിക്കാത്തതിനാല്‍ ഇപ്പോള്‍ മിക്ക വിദ്യാര്‍ത്ഥികളില്‍ നിന്നും കാര്യാമായ പ്രതികരണങ്ങളുമുണ്ടാകാറില്ല. പ്രതിഷേധ ശബ്ദങ്ങള്‍ പതിക്കുന്നത് ബധിര കര്‍ണ്ണങ്ങളിലാണെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് കാരണം. ശുചിത്വ സംവിധാനമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ഇതിലും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഹോസ്റ്റലിലുണ്ടാവുമെന്ന് ഉറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.