കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ മുചുകുന്നില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ മണ്ണെണ്ണ ഒഴിച്ച് മലിനപ്പെടുത്തി. പാലയാടി ബാബുവിന്റെ വീട്ടിലെ കിണറിലാണ് മണ്ണെണ്ണ ഒഴിച്ചത്. നാല് ദിവസം മുമ്പ് മുചുകുന്നില്‍ ഡിവൈഎഫ്‌ഐ പൊതുയോഗം സംഘടിപ്പിച്ച് ബിജെപി , ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. സംഭവത്തില്‍ ബിജെപി മൂടാടി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. തൈവളപ്പില്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനന്‍, ഗംഗോത്രി നാരായണന്‍, നെല്ലിമഠത്തില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. മൂടാടി – മുചുകുന്ന് ഭാഗങ്ങളില്‍ നിരവധി പേര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ അരിശം കൊള്ളിച്ചിരിക്കുകയാണ്.
















