Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈയേറ്റക്കാര്‍ക്കെതിരെ കൊട്ടാരക്കരയില്‍ ജനകീയബദല്‍; കൈയേറി നിര്‍മ്മിച്ച കടമുറി പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:49 am IST
in Kollam

കൊട്ടാരക്കര: കൈയേറ്റക്കാര്‍ക്കെതിരെ കൊട്ടാരക്കരയില്‍ എല്ലാ രാഷ്ടീയകക്ഷികളും ഒന്നിച്ചപ്പോള്‍ കൈയേറി നിര്‍മ്മിച്ച കടമുറി പൊളിച്ച് നീക്കി. ഇന്നലെ രാവിലെ മുതല്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും കടമുറി പൊളിച്ച് മാറ്റാന്‍ ഉടമ തയ്യാറാകാത്തതില്‍ രോഷാകുലരായിട്ടാണ് കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് നാട്ടുകാര്‍ കടമുറി ഇടിച്ച് നിരത്തിയത്.

പഴയ കൊല്ലം-ചെങ്കോട്ട റോഡിലെ വിവാദമായ കടയാണ് നാട്ടുകാര്‍ പൊളിച്ച് നീക്കി തുടങ്ങിയത്. റോഡ് കൈയേറി കെട്ടിടം നിര്‍മ്മിച്ചത് മൂലം പുലമണില്‍ നിന്ന് നിസാ ആഡിറ്റോറിയത്തിന്റെ’ഭാഗത്ത് എന്‍എച്ചില്‍ എത്തുന്ന സമാന്തര റോഡ് തന്നെ അപ്രത്യക്ഷമായിരുന്നു. രാവിലെ മുതല്‍ രാത്രിവരെ സമരം നടത്തിയിട്ടും തിരിഞ്ഞുപോലും നോക്കാത്ത പഞ്ചായത്ത്, റവന്യൂ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ നിലപാട് വ്യാപക പ്രതിഷേധത്തിനിടയാക്കി.

കൈയേറ്റത്തിന് കുറെ വര്‍ഷങ്ങളായി കേസ് നടക്കുകയാണ്. ഈ അടുത്ത സമയത്താണ് കേസില്‍ നാട്ടുകാര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായത്. തുടര്‍ന്ന് പലതവണ എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് കടയുടമയോട് ഇവിടം പൊളിച്ച് നീക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ കടയുടമ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ എംഎല്‍എ, കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും എല്ലാ പാര്‍ട്ടിയിലെയും മണ്ഡലതല നേതാക്കളും സംഘടിച്ച് വിവാദ കടമുറി പൊളിച്ച് നീക്കാനെത്തി.

ഉടമ വഴങ്ങാത്തതിനെ തുടര്‍ന്ന് കടയുടെ ഷട്ടര്‍ ബലം പ്രയോഗിച്ച് സമരക്കാര്‍ അടച്ചു. ഇതോടെ എസ്‌ഐയുടെ നേതൃത്വത്തില്‍ പിന്നെയും ചര്‍ച്ചകള്‍ നടന്നെങ്കിലും ഉടമ വഴങ്ങിയില്ല. നാലുമണിവരെ സമരക്കാര്‍ സമയം നീട്ടിനല്‍കിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്ന് കടപൊളിക്കാന്‍ ആരംഭിച്ചു. കൂടം, കമ്പിപാര തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് രണ്ട് മുറിയുടെ കുറെ ഭാഗങ്ങള്‍ ഇടിച്ച് നിരത്തി തുടങ്ങി. പൂര്‍ണ്ണമായും കെട്ടിടം പൊളിച്ച് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ദിവസങ്ങള്‍ പിടിക്കും.

റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്നര കോടിരൂപ മുടക്കി പുലമണ്‍ തോടിനു കുറുകെ പാലം നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാലവും സമാന്തര റോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു തടസമായിരുന്നത് ഈ വ്യക്തി കൊട്ടാരക്കര കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയാണ്. ഇത് തള്ളിയതോടെയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ കക്ഷിവ്യത്യാസമില്ലാതെ രംഗത്തെത്തിയത്.

ജനകീയ സമരത്തിന് എംഎല്‍എ അയിഷപോറ്റി, പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ്ബ് വര്‍ഗീസ് വടക്കടത്ത്, ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, ജില്ലാവൈസ്പ്രസിഡന്റ് കണ്ണാട്ട് രാജു, അണ്ടൂര്‍ രാധാകൃഷ്ണന്‍, പുലമണ്‍ ശ്രീരാജ്, എം.വിജയന്‍, സിപിഎം നേതാക്കളായ എം.ബേബി, എസ്.ആര്‍,രമേശ്, സി.മുകേഷ്, സിപിഐ നേതാക്കളായ എ.എസ്..ഷാജി, എ.മന്മഥന്‍നായര്‍, രാമകൃഷ്ണപിള്ള, ഉണ്ണികൃഷ്ണമോനോന്‍, വിവിധ പാര്‍ട്ടി നേതാക്കളായ വി.ഫിലിപ്പ്, സരസന്‍ കൊട്ടാരക്കര, അഡ്വ.കെ.വി.രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.