കൊച്ചി: ക്രിസ്മസ് നാളില്‍ മലയാളികളുടെ നാവില്‍ മധുരം നിറയ്‌ക്കുന്നതിനായി ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍’ സംഘടിപ്പിച്ചു. 30,000ലേറെ ഡ്രൈ ഫ്രൂട്ട്‌സ് റിച്ച് കേക്കുകളാണ് ലുലുമാളില്‍ തയ്യാറാക്കുന്നത്.
ലുലുമാളില്‍ പ്രത്യേകം തയ്യാറാക്കിയ 50 അടി നീളമുള്ള മേശയില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്.
ഇന്നലെ നടന്ന കേക്ക് മിക്‌സിംഗ് കാര്‍ണിവലില്‍ 6000 കിലോഗ്രാം ഡ്രൈഫ്രൂട്ട്‌സ് മിക്‌സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാന്‍ഡിഡ് ചെറി, ലൈം പീല്‍, ഓറഞ്ച് പീല്‍, മിക്‌സഡ് ഫ്രൂട്ട് ജാം, മിക്‌സഡ് സ്‌പൈസ് എന്നിവയാണ് കേക്ക് മിക്‌സിംഗ് കാര്‍ണിവലില്‍ മിക്‌സ് ചെയ്തത്.
സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലുഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, എച്ച്.ആര്‍. ജനറല്‍ മാനേജര്‍ ബാബു ജോസഫ്, ലുലുമാള്‍ അസി. മാനേജര്‍ കെ.കെ. ഷരീഫ്, ഹൈപ്പര്‍മാര്‍ക്കറ്റ് ഫ്രഷ്ഫുഡ് മാനേജര്‍ ഷാജി നായര്‍ എന്നിവര്‍ സംബന്ധിച്ചു.
മിക്‌സുചെയ്ത് ഫ്രൂട്ട്‌സ് മൂന്നുമാസം സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിര്‍മ്മാണം ആരംഭിക്കുന്നത്. മദ്യത്തിന്റെ അംശവും ക്രിത്രിമ കളറും ഇല്ലാതെയാണ് കേക്ക് നിര്‍മ്മിക്കുന്നത്. ക്രിസ്മസ് നാളുകളിലേക്കായി 50 വ്യത്യസ്ത ഇനത്തില്‍പെട്ട കേക്കുകള്‍ ലുലുമാളില്‍ തയ്യാറാക്കുന്നുണ്ട്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗര്‍ ഫ്രീ പ്ലം കേക്ക്, എഗ്ഗ്‌ലെസ് പ്ലം കേക്ക്, സ്ലൈസ്ഡ് പ്ലം കേക്ക് എന്നിവയാണ് ലുലുമാളില്‍ തയ്യാറാക്കുന്നത്.
















