Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടിനു വഴികാട്ടിയായി വളപട്ടണം പഞ്ചായത്ത് ലൈബ്രറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:40 pm IST
in Kannur

വളപട്ടണം: ഒരു ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് സമൂഹത്തില്‍ എന്തെല്ലാമാവാം എന്നു കാണിച്ചുകൊടുക്കുകയാണ് വളപട്ടണം പഞ്ചായത്ത് ലൈബ്രറി. ഗ്രാമത്തിനാകെ അറിവിന്റെ വെളിച്ചം പകരുന്നതിനൊപ്പം വൈജ്ഞാനിക സേവനങ്ങളെ ആധുനികതയുമായി കൂട്ടിയിണക്കുകയാണ് ഈ ഗ്രന്ഥശാല. എട്ടുവര്‍ഷമായി ലൈബ്രറിയില്‍ നടന്നുവരുന്ന മത്സരപ്പരീക്ഷാ പരിശീലനത്തിലൂടെ ഇതുവരെ 31 പേര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അമ്പതിലധികം പേരുമുണ്ട്. പഞ്ചായത്തുകളില്‍ ജനങ്ങള്‍ക്ക് വേണ്ട ഏത് അറിവും പെട്ടന്ന് ലഭ്യമാക്കാനുതകുന്ന വില്ലേജ് നോളജ് കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന ദേശീയ വിജ്ഞാന കമ്മീഷന്‍ ശുപാര്‍ശയുടെ ചുവടുപിടിച്ച് 2013-14 ല്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറിയുടെ ആധുനികവല്‍ക്കരണത്തിന് തുടക്കമിട്ടതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. വളപട്ടണം ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിദ്യാഭ്യാസം, തൊഴില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങി പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള കേന്ദ്രമായി ലൈബ്രറിയെ മാറ്റുകയാണ് ലക്ഷ്യം. ഒമ്പതിനായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. കോഹ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മുഴുവന്‍ പുസ്തങ്ങളുടെയും ഡാറ്റാ തയ്യാറാക്കി കഴിഞ്ഞു. ഇതിലെ സേര്‍ച്ച് സൗകര്യം ഉപയോഗിച്ച് ഏതു വിഷയത്തെക്കുറിച്ചും വിവരങ്ങള്‍ ആരായാന്‍ കഴിയും. ഈ സൗകര്യം വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് ലോകത്തെവിടെയും ലൈബ്രറി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെയും ഭാഗമാണ്. ലൈബ്രറി അംഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായത്തിനായി മുന്നൂറോളം പഠന സിഡികളടങ്ങിയ ഡിജിറ്റല്‍ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ ഇവ ഉപയോഗിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. ലൈബ്രറി സാഹിത്യ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും അവസാന ഞായറാഴ്ച സാഹിത്യ ചര്‍ച്ചയും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും നടന്നു വരുന്നു. കുടുംബശ്രീയുമായി ചേര്‍ന്നുള്ള വനിതാ പഠനകേന്ദ്രത്തിനും താമസിയാതെ തുടക്കമാകും. അറുപത്തഞ്ചു വര്‍ഷം പിന്നിട്ട ലൈബ്രറി 2010 മുതല്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹിമാന്‍ പ്രസിഡന്റും ലൈബ്രേറിയന്‍ ബിനോയ് മാത്യു സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.