Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ നടക്കുന്ന കോടികളുടെ അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 08:35 pm IST
in Kannur

ഇരിട്ടി: ആറളം ഫാമില്‍ നടക്കുന്ന കോടികളുടെ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഇവിടുത്തെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ട്രേഡ് യൂണിയനുകളെക്കുറിച്ച് അതത് പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കണമെന്നും ബിജെപി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കാര്‍ഷിക നേഴ്‌സറിയുള്ള ഫാമില്‍ വെളിച്ചെണ്ണ ഫാക്ടറി, നീര ഉത്പാദനം, തേനീച്ച കൃഷി, ഔഷധ ത്തോട്ടം, പൈനാപ്പിള്‍ കൃഷി, ഡയറി ഫാം തുടങ്ങിയ നിരവധി പദ്ധതികളുടെ പേരില്‍ നടക്കുന്നത് കോടികളുടെ വെട്ടിപ്പാണ്. സിഐടിയു, ഐഎന്‍ടിയുസി, ട്രേഡ് യൂണിയനുകള്‍ ഫാമില്‍ നടക്കുന്ന ഇത്തരം അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട്. ആറളം ഫാമിനെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഇത്തരം ട്രേഡ് യൂനിയനുകല്‍ക്കുള്ളൂ. ഇത് ഇപ്പോള്‍ ജനങ്ങളും തൊഴിലാളികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് മറ്റു ഫാമിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം നല്‍കണം. സര്‍ക്കാര്‍ ഇതിനു തയ്യാറാകാത്തതിനാല്‍ ഇതിന്റെ പേര് പറഞ്ഞു ഇവിടുത്തെ ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളില്‍ നിന്നും പണം പിരിക്കുകയാണ്. തിരുവനന്തപുരത്തു പോകാനും സര്‍ക്കാര്‍ ഇടപെടല്‍ നടത്താനുമാണ് എന്ന പേരിലാണ് ഈ പിരിവു നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിളിക്കുന്ന എല്ലാ ചര്‍ച്ചകള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്ക് സര്‍ക്കാര്‍ യാത്രക്കും താമസത്തിനും ഭക്ഷണത്തിനുമുള്ള പണം നല്‍കുന്നുണ്ട്. ഈ കാര്യം തൊഴിലാളികള്‍ അറിയുന്നില്ല.

ഇവിടുത്തെ നഴ്‌സറിയിലും വിവിധ വിധത്തിലുള്ള അഴിമതികളാണ് നടക്കുന്നത്. ഓരോ ഭരണത്തിനനുസരിച്ചും മാറിമാറി നിയമനങ്ങള്‍ നടത്തുന്നു. വിവിധ തസ്തികകളില്‍ വിരമിച്ച ഉദേ്യാഗസ്ഥരെ തിരുകിക്കയറ്റി വന്‍ തുകകളാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ദീര്‍ഘ വീക്ഷണമില്ലാത്ത ഇത്തരം ഉദ്യോഗസ്ഥര്‍ ഫാമിനെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിലെല്ലാം ഇവിടുത്തെ തൊഴിലാളി സംഘടനകള്‍ തുടരുന്ന മൗനം ജനങ്ങള്‍ തിരിച്ചറിയണം.

ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസികള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീട്, കക്കൂസ്, കിണര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടക്കുന്നു. ഫാം ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കും ബന്ധുക്കള്‍ക്കുമാണ് ഇവിടുത്തെ കാര്‍ഷിക വിളകളുടെ പാട്ടം, വില്‍പ്പന, കരാര്‍ ജോലികള്‍ എന്നിവ നല്‍കുന്നത്. ലോക്കല്‍ പര്‍ച്ചേസ് എന്ന പേരില്‍ ഗുണ മേന്മയില്ലാത്ത മൊബൈല്‍ ഫോണ്‍, സ്‌കൂട്ടര്‍, മറ്റു കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ യഥേഷ്ടം വാങ്ങിക്കൂട്ടുന്നു. ഇതിനെതിരേയെല്ലാം സമഗ്രമായ അന്വേഷണം നടക്കണം. ഫാമിനെ നശിപ്പിക്കാനുള്ള തൊഴിലാളി സംഘടനകളുടെയും ഇവിടുത്തെ വെള്ളാനകളായ ഉേദ്യാഗസ്ഥ വൃന്ദത്തിനെതിരേയും ശക്തമായ സമരങ്ങളുമായി ബിജെപി മുന്നോട്ടു വരുമെന്ന് നേതാക്കള്‍ പറഞ്ഞു.

പത്ര സമ്മേളനത്തില്‍ ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്‍, എം.ആര്‍.സുരേഷ്, ടി.പുരുഷോത്തമന്‍, എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.