Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡുകള്‍ പതിനഞ്ച് ദിവസത്തിനകം ഗതാഗതയോഗ്യമാക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:08 pm IST
in Ernakulam

കൊച്ചി: കൊച്ചിയിലെ റോഡുകള്‍ പതിനഞ്ച് ദിവസത്തിനകം അറ്റകുറ്റപണിനടത്തി ഗതാഗതയോഗ്യമാക്കാന്‍ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത ഉന്നതാധികാരികളുടെ യോഗത്തില്‍ തീരുമാനം. റോഡുകളുടെ നില വളരെ മോശമാണെന്ന പരാതി വ്യാപകമാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നോട്ടീസയക്കും. സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ അപകടങ്ങള്‍ പതിവായിരിക്കുന്ന സാഹചര്യത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ആര്‍ടിഒ, പിഡബ്ലൂഡി, പോലീസ് തുടങ്ങി ഉദ്യോഗസ്ഥരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞതവണ റോഡുകളുടെ അറ്റകുറ്റപണികള്‍ കൃത്യസമയത്ത് നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മഴയില്‍ റോഡുകള്‍ വ്യാപകമായി തകര്‍ന്നു. എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ല. സമയത്ത് അറ്റകുറ്റപണികള്‍ നടത്താത്തവരുടെ പേരില്‍ നടപടി സ്വീകരിക്കും. ഇന്‍ഫോപാര്‍ക്ക് കവാടത്തിനു മുന്നിലെ ബെല്‍മൗത്ത് രണ്ടുവശങ്ങളിലേക്കും 150 മീറ്റര്‍ വര്‍ദ്ധിപ്പിക്കും. ട്രാഫിക് വാര്‍ഡന്റെ സേവനവും പ്രയോജനപ്പെടുത്തും. വലിയ വാഹനങ്ങള്‍ക്ക് ഈ വഴിയുള്ള യാത്രക്ക് നിയന്ത്രണം രാവിലെ 8.30മുതല്‍ 9.30 വരേയും വൈകുന്നേരം 3.30 മുതല്‍ 4.30 വരേയും എന്നാക്കി പുനര്‍ നിര്‍ണ്ണയം ചെയ്യാനും തീരുമാനമായി. റോഡിനിരുവശവും വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും.

കളമശേരി മുതല്‍ റോഡ് പരിശോധന നടത്താന്‍ പോലീസിന്റേയും ആര്‍ടിഒയുടേയും നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വാഴക്കല, പാലാരിവട്ടം എന്നിവിടങ്ങളിലെ പാര്‍ക്കിംഗിന് പ്രത്യേകം നിയന്ത്രണം ഏര്‍പ്പെടുത്തും. ജംഗ്ഷനുസമീപം ഹബ്ബിടുന്നതിനും, സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഗേറ്റില്‍ ബസ്സ് കാത്തു നിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് അടിയന്തിര യോഗത്തിന് കാരണമായത്. കഴിഞ്ഞ ആഴ്‌ച്ച കോട്ടയം സ്വദേശി ഇവിടെ അപകടത്തില്‍പെട്ട് മരിച്ചിരുന്നു. റോഡ് അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ചന്ദ്രശേഖര്‍ ദാസ് കമ്മീഷന്‍ സീപ്പോര്‍ട്ട്-എയര്‍പ്പോര്‍ട്ട് റോഡിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശ്ശങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയിരുന്നില്ല.

ലൈസന്‍സിനു പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികള്‍ വാഹനം ഓടിക്കുന്നതു കര്‍ശനമായി തടയാന്‍ ഗതാഗത വകുപ്പിനും പോലീസിനും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ തിരക്കനുഭവപ്പെടുന്ന കളമശേരി ഐടിഐയ്‌ക്കു മുന്നില്‍ റോഡില്‍ സീബ്രാലൈന്‍ വരയ്‌ക്കാന്‍ പൊതുമരാമത്തു വകുപ്പിനും നിര്‍ദേശം നല്‍കി. ഇവിടെ തുടര്‍ച്ചയായി അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണിത്. കാക്കനാട്- ഇടച്ചിറ ഇന്‍ഫോപാര്‍ക്ക്- സ്മാര്‍ട്ട്‌സിറ്റി റോഡിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇവിടെ അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി തടയും. ചെമ്പുമുക്ക്- വാഴക്കാല റൂട്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഒരു വശത്തു മാത്രമാക്കും. ഇപ്പോള്‍ ഇവിടെ അനധികൃത പാര്‍ക്കിംഗ് മൂലം വന്‍ഗതാഗത തിരക്ക് അനുഭവപ്പെടുന്നതായി ജില്ല കളക്ടര്‍ ചൂണ്ടിക്കാട്ടി. അതേപോലെ ഈ റോഡില്‍ ഇരുവശത്തുമായി കുറിച്ച വെള്ള വര നീക്കാനും കളക്ടര്‍ പൊതുമരാമത്തു വകുപ്പിനു നിര്‍ദേശം നല്‍കി.

ഒലിമുകള്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള മാര്‍ഗത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കി. ഇവിടെ സ്ഥിരമായ പോലീസ് സംവിധാനം തുടരും. കൊച്ചി നഗരത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ബന്ധപ്പെട്ട ഉപയോക്താക്കള്‍ 15 ദിവസത്തിനകം നന്നാക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതല്ലെങ്കില്‍ സിആര്‍പിസി അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഐ മുഹമ്മദാലി, ആര്‍. ടി. ഒ കെ. എം. ഷാജി, അസി. പോലീസ് കമ്മീഷണര്‍മാരായ ബിജോ അലക്‌സാണ്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, പൊതുമരാമത്തു വകുപ്പ് (റോഡ്‌സ്) വിഭാഗം എക്‌സി. എന്‍ജിനീയര്‍ കെ. എസ്. ജയ്‌രാജ്, റെജി കെ. തോമസ് (ഡെപ്യൂട്ടി മാനേജര്‍ ഇന്‍ഫോപാര്‍ക്ക്), പി.എച്ച്. ഇബ്രാഹിം (സിഐ ട്രാഫിക്), സാജന്‍ (സിഐ ഇന്‍ഫോപാര്‍ക്ക്),. അബ്ദുള്‍ സലാം( ഡിജിഎം, ആര്‍ബിഡിസികെ), അമല്‍ പോള്‍ (മാനേജര്‍, ആര്‍ബിഡിസികെ), വി.എ. സക്കീര്‍ ഹുസൈന്‍, പി. എം. യൂസഫ്, ടി. എം. അലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.