മുണ്ടക്കയം: കഞ്ചാവുമായി എറണാകുളം സ്വദേശിയായ യുവാവ് പിടിയില്‍. എറണാകുളം കണയന്നൂര്‍, കാരയ്‌ക്കാമുറി, മേട്ടോകാട്ടുപറമ്പില്‍ അജിത്ത് (26)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തമിഴ്‌നാടിന്റെ വിവിധ മേഖലയില്‍ നിന്നും ശേഖരിക്കുന്ന കഞ്ചാവ് കുമളി വഴി സ്വകാര്യ ബസിലൂടെ മുണ്ടക്കയത്തെത്തിച്ച് എറണാകുളം പോലുള്ള സിറ്റികളിലെത്തിക്കുകയാമ് പതിവ്. പൊന്‍കുന്നം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജേഷ്, ജോജി ടി ഞാളിയില്‍, കെ.എസ് സുരേഷ്‌കുമാര്‍, എന്‍വി സുനില്‍, സിആര്‍ രാജേഷ്, ഒഎ ഷാനവാസ് എന്നിവരാണ് അജിത്തിനെ പിടികൂടിയത്. അനധികൃത മദ്യം വില്‍പ്പന, അടിപിടി തുടങ്ങിയ നിരവധി കേസിലെ പ്രതിയാണ് അജിത്ത്.
















