Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപ്പുക്കുട്ടന്റെ കൃഷി ഭൂമിയില്‍ നിറയെ വിദേശിപഴങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 11:45 pm IST
in Thiruvananthapuram

ആര്യനാട്: സ്വന്തം കൃഷിഭൂമിയില്‍ വിദേശിപഴങ്ങള്‍ വിളയിച്ച് നാടിന് കൗതുകമാവുകയാണ് അപ്പുക്കുട്ടന്‍ നായര്‍. ഡ്രാഗണ്‍ ഫ്രൂട്ടും ധുരിയാനും മാംഗോ ഫ്രൂട്ടുമൊക്കെ തഴച്ച് വളരുകയാണ് അപ്പുക്കുട്ടന്റെ 60 സെന്റോളം വരുന്ന കൃഷി തോട്ടത്തില്‍. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ആര്യനാട് കൊക്കോട്ടേല ആരാമത്തില്‍ അപ്പുക്കുട്ടന്‍ നായര്‍ വേറിട്ട കൃഷി എന്ന ആശയവുമായി ആരംഭിച്ചതാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി.

നാട്ടിന്‍പുറത്തിന് പരിചിതമായ കപ്പയും വാഴയും കാച്ചിലും ഉപേക്ഷിച്ച് അപ്പുക്കുട്ടന്‍ വിദേശപഴത്തിന് പിന്നാലെ പോയത് പലര്‍ക്കും അത്ര രസിച്ചില്ല. പരമ്പരാഗത കര്‍ഷകര്‍ അപ്പുക്കുട്ടനെ പലയാവര്‍ത്തി പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പിന്മാറാന്‍ അപ്പുക്കുട്ടന്‍ കൂട്ടാക്കിയില്ല. വിദേശ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ വളരുന്ന ഇത്തരം സസ്യങ്ങള്‍ നമ്മുടെ നാട്ടില്‍ പുഷ്പിക്കില്ലെന്നും പണം നഷ്ടപ്പെടുത്തുമെന്നും പറഞ്ഞവരെ ഞെട്ടിച്ചുകൊണ്ടാണ് അപ്പുക്കുട്ടന്റെ തോട്ടത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് നൂറുമേനി വിളഞ്ഞത്.

കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപവുമുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് അപൂര്‍വ്വ ഔഷധ ഗുണമാണുള്ളത്. മലേഷ്യ,സിങ്കപ്പൂര്‍,തായ്‌ലന്റ്,വിയറ്റ്‌നാം,ഇസ്രായേല്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് അടുത്തിടെയാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. ഔഷധ ഗുണത്തിനൊപ്പം പോഷക സമൃദ്ധവുമാണ് മധുരക്കള്ളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട്. പഴത്തിന്റെ ഉള്‍ക്കാമ്പ് വെളള,ചുവപ്പ് നിറത്തിലും വിത്ത് കറുത്ത നിറത്തിലുമാണു കാണപ്പെടുന്നത്. നാടന്‍ കള്ളിച്ചെടിയോട് സാമ്യമുള്ള ഇവ വിത്ത് പാകി കഴിഞ്ഞാല്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ മുളച്ചു വരുമെന്ന് അപ്പുക്കുട്ടന്‍ നായര്‍ പറയുന്നു.ഒരുവര്‍ഷം പ്രായമായ ഡ്രാഗണ്‍ ഫ്രൂട്ട് കായ്ഫലം നല്‍കി തുടങ്ങും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ ഒരു ചെടിയില്‍ നിന്ന് വിളവെടുപ്പ് തുടരാനാകും. ഇവയുടെ പൂക്കള്‍ക്ക് ഒരു രാത്രി മാത്രമാണ് ആയുസ്സ്.പിറ്റേന്ന് കായ് ആയി രൂപാന്തരം പ്രാപിച്ച് നാല്പത്തഞ്ചാം നാളില്‍ വിളവെടുപ്പിന് തയ്യറാകുന്നുവെന്ന് അപ്പുക്കുട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. ഏത് മോശം കാലാവസ്ഥയിലും തഴച്ച് വളരുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് അമിത ചൂട് അത്ര പന്തിയല്ല.

ജീവകം സി യുടെ കലവറയാണു ഈ വിദേശിപഴം.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം കൊളസ്‌ട്രോള്‍,രക്തസമ്മര്‍ദം,പ്രമേഹം,ആസ്മ,സന്ധിവാതം എന്നിവയ്‌ക്ക് ഉത്തമ ഔഷധം കൂടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്.

വിദേശിപഴം നഷ്ടം വരുത്തുമെന്ന് ഉപദേശിച്ചവര്‍ ഈ പുതിയ കൃഷി രീതി പഠിക്കാന്‍ അപ്പുക്കുട്ടന്‍ നായര്‍ക്കരികില്‍ എത്തുകയാണിപ്പോള്‍. ഡ്രാഗണ്‍ ഫ്രൂട്ടിനു പുറമെ പാഷന്‍ ഫ്രൂട്ട്,മുള്ളാത്ത,ഇലന്തപഴം,ചെറുഞാറ,പേര,മള്‍ബറി,എള്ള്,മഞ്ഞള്‍,ഇഞ്ചി തുടങ്ങി അപ്പുക്കുട്ടന്‍ നായരുടെ തോട്ടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഇവയ്‌ക്കു പുറമെ അദ്ദേഹത്തിന്റെ ഭാര്യ അംബികാ ദേവിയുടെ പരിചരണത്തില്‍ ടെറസിനു മുകളില്‍ ജൈവപച്ചകറി കൃഷിയും നടക്കുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണം അറിഞ്ഞ് ദിവസേന നിരവധി പേരാണ് അപ്പുക്കുട്ടന്‍ നായരുടെ തോട്ടത്തില്‍ എത്തുന്നത്. 80 മുതല്‍ 100 രൂപവരെ വില ലഭിക്കുന്നുണ്ടെന്നും ഇക്കുറി മികച്ച വിളവാണു കിട്ടിയതെന്നും അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

പുതിയ വാര്‍ത്തകള്‍

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.