കുന്നത്തൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ഇന്ന് വൈകിട്ട് അഞ്ചിന് ശൂരനാട് തെക്ക് ആയിക്കുന്നത്ത് വലിയവീട് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കും. കേരള ദിനചന്ദ്രന്‍ അധ്യക്ഷനായിരിക്കും.
ദക്ഷിണമേഖലാ സംഘടനാസെക്രട്ടറി ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍, ജനറല്‍ സെക്രട്ടറി മധുകുമാര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് മോഹനന്‍പിള്ള എന്നിവര്‍ സംസാരിക്കും. വിവിധ പാര്‍ട്ടികളില്‍ നിന്നുമെത്തിയ അഞ്ഞൂറോളം പേര്‍ക്ക് അംഗത്വം വിതരണം ചെയ്യും.
















