കൊച്ചി: ജില്ല ആയുര്‍വേദാശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സ്മാരകവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാമകരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ഡിസ്‌പെന്‍സറിയുള്ള ഏക സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ്മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.കെ.വി. തോമസ് എംപി., എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ലൂഡീ ലൂയീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, കൗണ്‍സിലര്‍ സുധ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
















