മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വെപ്പിന്‍ യാത്രാ ബോട്ട് ശനിയാഴ്ച സര്‍വ്വീസ് തുടങ്ങുമെന്ന് മേയര്‍ ടോണി ചമ്മിണിയുടെ പ്രഖ്യാപനം കേട്ട് ബോട്ട് ജെട്ടിയിലെത്തിയ ജനങ്ങള്‍ ഇളിഭ്യരായി. ബോട്ട് ദുരന്തത്തെ തുടര്‍ന്ന് സ്തംഭിച്ച യാത്രാ സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ജനകീയാവേശം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്. ശനിയാഴ്ച രാവിലെ കുട്ടികളും സ്ത്രീകളും മടക്കമുള്ളവര്‍ ജെട്ടിയിലെത്തിയിരുന്നു.
രൂപം മാറ്റിയ ബോട്ട് സര്‍വ്വീസ് കാണുവാന്‍ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള ജനങ്ങളും എത്തിയിരുന്നു.എന്നാല്‍ കാത്തിരിപ്പ് നീണ്ടതോടെ ബോട്ട് എത്തുകയില്ലെന്നുറപ്പിച്ച് ജനം മടങ്ങുകയും ചെയ്തു. ഞായറാഴ്ച ബോട്ട് സര്‍വ്വീസ് തുടങ്ങുമെന്നാണ് പുതിയ പ്രഖ്യാപനം.
















