Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം തീരുമാനിച്ചതില്‍ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:50 pm IST
in Alappuzha

ആലപ്പുഴ: അഴിമതി ആരോപണം നേരിട്ട വിവാദ ജന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം സിപിഎം ഏകപക്ഷീയമായി നിശ്ചയിച്ചതില്‍ വിവാദമുയരുന്നു. ഘടകകക്ഷിയായ സിപിഐയ്‌ക്കും കടുത്ത എതിര്‍പ്പ്. കോണ്‍ഗ്രസിലെ ഒരുവിഭാഗം സിപിഎമ്മിന് അനുകൂലം. കോടികളുടെ അഴിമതിയാണ് ജന്‍ഡര്‍ പാര്‍ക്കിനെതിരെ നേരത്തെ ഉയര്‍ന്നത്. സര്‍ക്കാരിന്റെ അനുമതി പോലുമില്ലാതെയാണ് ജന്‍ഡര്‍ പാര്‍ക്കിനായി സ്ഥലവും കെട്ടിടവും വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന മതിയായ ഗതാഗത സൗകര്യം ഇല്ലാത്ത സ്ഥലമാണ് ജന്‍ഡര്‍ പാര്‍ക്കിനായി കണ്ടെത്തിയത്. സിപിഐ തുടക്കം മുതല്‍ തന്നെ ഈ സ്ഥലം വാങ്ങുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സ്ഥലത്തിനും കെട്ടിടത്തിനും വില നിശ്ചയിച്ചതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ വിജിലന്‍സില്‍ പരാതി നല്‍കി. കോട്ടയം വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഒന്നാം പ്രതിയും അന്നത്തെ സെക്രട്ടറി എസ്. സി കലേശന്‍ രണ്ടാംപ്രതിയുമാണ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉദ്യാഗസ്ഥനെതിരെ കേസെടുത്തതിനെതിരെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.

ഇതിന്റെ മറവിലാണ് സിപിഐയെപ്പോലും അറിയിക്കാതെ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ ഒത്താശയോടെ ജന്‍ഡര്‍ പാര്‍ക്ക് 15ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. അഴിമതി ആരോപണം നേരിടുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് അഴിമതി വിരുദ്ധനാണ് താനെന്ന് കൊട്ടിഘോഷിക്കുന്ന ജി. സുധാകരന്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിന്റെ ഒത്താശ വെളിവാക്കി കെ.സി. വേണുഗോപാല്‍ എംപിയുടെ പേരും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഉദ്ഘാടനം ചട്ടലംഘനമായതിനാല്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തന്റെ പേരില്‍ നോട്ടീസ് ഇറക്കാന്‍ തയ്യാറായില്ല. നേരത്തെ കോണ്‍ഗ്രസും പദ്ധതിയിലെ അഴിമതിക്കെതിരെ രംഗത്തു വന്നിരുന്നു. സിപിഐ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റി ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.

നിലവില്‍ വിജിലന്‍സില്‍ കേസ് നടക്കുമ്പോള്‍ ജില്ലാ പഞ്ചായത്ത് തീരുമാനമില്ലാതെ 95ലക്ഷം രൂപ മുടക്കി കെട്ടിടം നവീകരിച്ചത് കേസിലെ തെളിവു നശിപ്പിച്ചതിനു തുല്യമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളസിപിഐയുടെ രണ്ടു ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്ഘാടനത്തിനെതിരെ രംഗത്തെത്തി. സിപിഐ ജില്ലാ സെക്രട്ടറി ഉദ്ഘാടനം നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മറ്റിക്ക് കത്തു നല്‍കി.

അഴിമതിക്കാര്യത്തില്‍ സിപിഎമ്മിലെ ഒരുവിഭാഗവും കോണ്‍ഗ്രസിലെ ഒരുവിഭാഗവും കൈകോര്‍ക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഘടകകക്ഷിയായ സിപിഐയെപ്പോലും വിശ്വാസത്തിലെടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

പുതിയ വാര്‍ത്തകള്‍

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.